ആ ടിപ്പുകൂടി പറഞ്ഞു തരുമോ ? രോഹിത്തിനോടുള്ള കോഹ്ലി

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ വാര്‍ത്തകളില്‍ ഇടംപിടിച്ച മറ്റ് താരങ്ങളില്ല. ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ കപ്പിത്താന്‍മാരാണ് ഇരുവരുമെന്നത് ഏറെ ശ്രദ്ധേയമായ കാര്യം. മറ്റാരുമല്ല വിരാട് കോഹ്‌ലിയുടേയും രോഹിത്ത് ശര്‍മയുടേയും കാര്യം തന്നെയാണ് പറഞ്ഞത്.

കോഹ്‌ലി- അനുഷ്‌ക വിവാഹം ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഇറ്റലിയില്‍വരെ കോളിളക്കം സൃഷ്ടിച്ചുവെങ്കില്‍ തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് രോഹിത്തിനെ വാര്‍ത്തകളില്‍ നിറച്ചത്.

വിരാട് കൊഹ്ലിക്കും അനുഷ്‌ക ശര്‍മ്മക്കും വിവാഹ ശേഷം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ആശംസകളുമായി സന്ദേശങ്ങള്‍ പ്രവഹിച്ചു. ഇതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ നല്‍കിയ ആശംസയും ഉണ്ടായിരുന്നു.

“രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍..വിരാടിനായി ഞാന്‍ ഹസ്ബന്റ് ഹാന്റ്ബുക്ക് കൈമാറാം, അനുഷ്‌ക തന്റെ സര്‍നെയിം നിലനിര്‍ത്തണം” ഇതായിരുന്നു രോഹിതിന്റെ ട്വീറ്റ്.രോഹിതിന്റെയും അനുഷ്‌കയുടെയും സര്‍നെയിം ശര്‍മ്മയെന്നാണ്. ഇതാണ് രോഹിത്ത് സൂചിപ്പിച്ചത്.

ഇതിന് മറുപടിയുമായി വിരാട് കോഹ്ലി എത്തിയതാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചാ വിഷയം. വിവാഹത്തിന്റെ ടിപ്പുകളടങ്ങിയ ഹാന്റ്ബുക്കിനൊപ്പം ഡബിള്‍ സെഞ്ച്വറി നേടാനായുള്ള ഹാന്റ്ബുക്ക്കൂടെ തരുമോ എന്നാണ് ഇന്ത്യന്‍ നായകന്‍ ചോദിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം കോഹ്‌ലിയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വെെറലായി കഴിഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍