ഡി.കെയെ തഴഞ്ഞ് എന്തുകൊണ്ട് പന്തിനെ ഇറക്കി?; കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ നാലു മല്‍സരങ്ങളിലും പുറത്തിരുത്തിയ റിഷഭ് പന്തിനെ അഞ്ചാം മത്സരത്തില്‍ ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനെ തഴഞ്ഞായിരുന്നു റിഷഭിനെ സിംബാബ്വെയ്ക്കെതിരേ പ്ലെയിംഗ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്.

ഈ ലോകകപ്പില്‍ ഞങ്ങളുടെ സംഘത്തില്‍ ഇതുവരെ ഒരു അവസരം പോലും ലഭിച്ചിട്ടില്ലാത്ത ഒരേയൊരാള്‍ റിഷഭാണ്. അവനു ഒരു ഗെയിം നല്‍കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഡിക്കെയ്ക്കു പകരം കളിപ്പിച്ചതെന്നാണ് രോഹിത് പറഞ്ഞത്.

അവസരം ലഭിച്ചെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ താരത്തിനായില്ല. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ റിഷഭിനു വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. മൂന്നു റണ്‍സ് മാത്രമെടുത്ത താരം വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് പുറത്താവുകയായിരുന്നു.

സിംബാബ്‌വെയ്‌ക്കെതിരെ പരാജയമായതോടെ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ റിഷഭിനെ ഒഴിവാക്കി ഡിക്കെയെ ഇന്ത്യ തിരിച്ചുവിളിക്കുമെന്നാണ് കരുതേണ്ടത്.

Latest Stories

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്