വില്ലനായി രോഹിത്ത്, കാത്തിരിക്കുന്നത് മലയാളികളുടെ പൊങ്കാല

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ സഞ്ജു സാംസണ്‍ കളിച്ചില്ലെങ്കില്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഒരു വില്ലന്‍ ജനിയ്ക്കും. അത് മറ്റാരുമല്ല ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവരുടെ പ്രിയതാരം സഞ്ജു ടീം ഇന്ത്യയിലെത്തിയിട്ടും അവസരം കൊടുക്കാത്ത രോഹിത്തിനോട് മലയാളി ആരാധകര്‍ ക്ഷമിച്ചു കൊള്ളണമെന്നില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാവും എന്ന് വ്യക്തമാക്കിയ രോഹിത് പക്ഷേ ബൗളിംംഗ് വിഭാഗത്തിലാവും മാറ്റം വരുത്തുക എന്ന സൂചനയാണ് നല്‍കിയത്. ഇതോടെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സഞ്ജു കളിക്കിക്കില്ലെന്ന് ഏറെകുറെ ഉറപ്പായി.

ഡല്‍ഹി ട്വന്റി20യില്‍ ബാറ്റ്സ്മാന്മാര്‍ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് രോഹിത് പറയുന്നത്. അതുകൊണ്ട് തന്നെ ബാറ്റിംഗ് വിഭാഗത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണം എന്ന് തോന്നുന്നില്ല. എന്നാല്‍, ഞങ്ങള്‍ പിച്ച് വിലയിരുത്തും. അതിന് ശേഷമാവും വേണ്ട മാറ്റങ്ങള്‍ വരുത്തുക, രോഹിത് പറഞ്ഞു.

പ്ലേയിംഗ് ഇലവനിലേക്ക് സഞ്ജുവിന് എത്തണം എങ്കില്‍ ഡല്‍ഹിയില്‍ കളിച്ച ശിവം ദുബെയെയോ, കെ എല്‍ രാഹുലിനെയോ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റണം. അതിന് ടീം മാനേജ്മെന്റ് മുതിരാനുള്ള സാദ്ധ്യത വിരളമാണ്. ബൗളിംഗ് നിരയില്‍ ഖലീല്‍ അഹമദിന് പകരം ഷര്‍ദുല്‍ താക്കൂറിനെ കൊണ്ടു വന്നായിരിക്കും മാറ്റം എന്നാണ് സൂചന.

ഇതോടെ ടീം ഇന്ത്യയില്‍ സ്ഥിരസാന്നിദ്ധ്യമാകാനുളള സഞ്ജുവിന്റെ മൂന്നാം ശ്രമമാകും പരാജയപ്പെടുക. നേരത്തെ ഇംഗ്ലണ്ടിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരം മാത്രമാണ് കളിക്കാനായത്.

നിലവില്‍ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ ബംഗ്ലാദേശ്. അതിനാല്‍ തന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല.

Latest Stories

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം