200 അടിക്കാന്‍ മാത്രമല്ല 20000 കൊടുക്കാനും അറിയാം; ശ്രീലങ്കന്‍ ആരാധകനോട് രോഹിത്ത് ചെയ്തത്

തന്റെ മൂന്നാമത്തെ ഏകദിന ഡബിള്‍ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ച രോഹിത്ത് ശര്‍മ
മികച്ച കളിക്കാരന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. രോഹിത്ത് നല്ലൊരു കളിക്കാരന്‍ മാത്രമല്ല നല്ലൊരു ഹൃദയത്തിനും ഉടമയാണെന്ന് വെളിവാകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് സംഭവം.

ശ്രീലങ്കയില്‍ നിന്നെത്തിയ ആരാധകന് തിരിച്ച് ലങ്കയിലേക്ക് പോകാനുള്ള ടിക്കറ്റ് നല്‍കുകയാണ് രോഹിത്ത് ചെയ്തത്. ടി-20 ഏകദിനവും കഴിഞ്ഞ് പോകാനായാണ് ശ്രീലങ്കയില് നിന്ന് ഗയന്‍ സേനാനായകും മുഹമ്മദ് നിലാം, പുബുടു എന്നിവര്‍ ഇന്ത്യയിലേക്ക് എത്തിയത്.

എന്നാല്‍ ധര്‍മശാലയിലെ ആദ്യ ഏകദിനം കഴിഞ്ഞപ്പോള്‍ നിലാമിന്റെ കാന്‍സര്‍ ബാധിതനായ അച്ഛന് സര്‍ജറി ഉടന്‍ വേണമെന്നറിഞ്ഞത്. പുതിയ ഫ്‌ളൈറ്റ് ടിക്കറ്റ് വാങ്ങാന്‍ ബുദ്ധിമുട്ടി നിന്ന നിലാമിനെക്കുറിച്ച് രോഹിത്തിന്റടുക്കല്‍ പറയുന്നത് സുധീര്‍ സിങ്ങാണ്. സച്ചിനോടുള്ള ആരാധന കാരണം സച്ചിനോളം പ്രശസ്തനായ ആളാണ് സുധീര്‍ സിങ്ങ് .

വിവരം അറിഞ്ഞുടന്‍ സുധീര്‍ വിരാടിനും രോഹിത്തിനും മെസേജ് അയക്കുകയായിരുന്നു. മെസേജ് ലഭിച്ചുടന്‍ രോഹിത്ത് ടിക്കറ്റ് തുകയായ 20000 രൂപ നിലാമിന് നല്‍കുകയായിരുന്നു. കൂടാതെ സര്‍ജറിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് പറയുകയും ചെയ്തു ഈ മുംബൈ ബാറ്റ്‌സ്മാന്‍. എന്നാല്‍ ടിക്കറ്റിനുള്ള തുക മാത്രം നല്‍കിയാല്‍ മതിയെന്ന് പറയുകയായിരുന്നു നിലാം.

ഇറ്റലിയിലെ കല്യാണത്തിരക്കിനിടയിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നിലാമിന് സഹായം വാഗ്ദാനം നല്‍കി മെസേജ് അയച്ചുവെന്നും നിലാം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെ വാനോളം പുകഴ്ത്താനും നിലാം മറന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരാധകരോട് കാണിക്കുന്ന സ്‌നേഹം അഭിനന്ദനാര്‍ഹമാണ് എന്നും മാതൃകപരമാണ് എന്നും ശ്രിലങ്കന്‍ ആരാധകന്‍ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍