രോഹിത്തിനെ തേടി രണ്ട് അത്യപൂര്‍വ്വ റെക്കോര്‍ഡുകള്‍

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി ഒരുപിടി റെക്കോര്‍ഡുകള്‍. സീസണിലെ ആദ്യ അര്‍ധസെഞ്ച്വറി നേടിയ രോഹിത് ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

ചെന്നൈക്കെതിരെ കളിച്ച 25 മത്സരങ്ങളില്‍ രോഹിത് നേടുന്ന ഏഴാമത്തെ അര്‍ധസെഞ്ച്വറിയാണിത്. ഡേവിഡ് വാര്‍ണര്‍(14 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ച്വറി), ശിഖര്‍ ധവാന്‍(19 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ച്വറി), വിരാട് കോഹ്ലി(24 മത്സരങ്ങളില്‍ 6 അര്‍ധസെഞ്ച്വറി) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്.

ഇതിന് പുറമെ മറ്റൊരു അപൂര്‍വ നേട്ടം കൂടി രോഹിത് ചെന്നൈക്കതിരെ സ്വന്തമാക്കി. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

അത്സരത്തില്‍ അഭിമാനാര്‍ഹ ജയമാണ് മുംബൈ സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിടിച്ചുകെട്ടാന്‍ മുംബൈ ഇന്ത്യന്‍സിനെ സഹായിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗായിരുന്നു. 48 പന്തില്‍ 67 റണ്‍സടിച്ച രോഹിത് കളിയിലെ കേമനായത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍