രോഹിത് 5 ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്, ഇവിടെ ചില പ്രമുഖന്മാർക്ക് ഒരെണ്ണം പോലും കിട്ടിയിട്ടില്ല; ഇന്ത്യൻ നായകനെ അഭിനന്ദിക്കുന്ന സമയത്ത് കോഹ്‌ലിയെ കളിയാക്കി ഗംഭീർ; ഇയാൾക്ക് ഇത് തന്നെയാണോ പണിയെന്ന് ആരാധകർ

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. കളിയിലെ താരമായതിന് ലഭിച്ച പണം ഗ്രൗണ്ട് സ്റ്റാഫിന് നൽകി വീണ്ടും കൈയടി നേടിയിരിക്കുകയാണ് സിറാജ്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 51 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തിൽ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു എന്ന് പറയുമ്പോൾ ഉണ്ട് അതിലെ ആധിപത്യം എത്രത്തോളം ഉണ്ടെന്ന്.

എന്തായാലും കുറച്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഒരു പ്രധാന ട്രോഫി ജയിക്കുന്നത് എന്നത് ശ്രദ്ധിക്കണം. അതിനാൽ തന്നെ നായകൻ രോഹിത് ശർമ്മയെ തേടി അഭിനന്ദന പ്രവാഹമാണ് വരുന്നത്. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ശർമ്മയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് “രോഹിത് എന്ന ക്യാപ്റ്റനെ കുറിച്ച് ഒരിക്കലും സംശയമില്ല. 5 ഐപിഎൽ അവൻ കിരീടങ്ങൾ നേടി. പലരും ഒരിക്കൽ പോലും വിജയിച്ചില്ല. എന്നിരുന്നാലും, രണ്ടാഴ്ചയോ മറ്റോ കഴിഞ്ഞാൽ ശർമ്മയ്ക്ക് തന്റെ യഥാർത്ഥ പരീക്ഷണം ഉണ്ടാകുമെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.

“എന്നാൽ അടുത്ത 15 ദിവസത്തിനുള്ളിൽ അവന്റെ യഥാർത്ഥ പരീക്ഷണം വരും. നിങ്ങളുടെ മികച്ച 15-18 കളിക്കാർ ഇപ്പോൾ ഡ്രസ്സിംഗ് റൂമിലുണ്ട്. അവർക്ക് മികച്ച പ്രകടനം നൽകാൻ കഴിയുന്നില്ലെങ്കിൽ, ചോദ്യചിഹ്നങ്ങളുണ്ടാകും, ”ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“എല്ലാ ലോകകപ്പിനു ശേഷവും ക്യാപ്റ്റന് ഡെലിവർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ചോദ്യങ്ങൾ ഉയരും. വിരാട് കോലി നേരിട്ടു. 2007-ൽ രാഹുൽ ദ്രാവിഡ് അതിനെ നേരിട്ടു. 2023-ൽ ഇന്ത്യക്ക് നന്നായി കളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, രോഹിതിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് ചോദ്യങ്ങൾ ഉയരും. എന്നാൽ ഈ ടീമിന് ലോകകപ്പ് ഫൈനൽ കളിക്കാനുള്ള കഴിവുണ്ട്,” അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്തായാലും വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയും ലോകകപ്പും മുന്നിൽ നിൽക്കെ ഇന്ത്യക്ക് ഊർജം നൽകുന്ന വിജയം തന്നെയാണ് ഇത്തവണത്തെ ഏഷ്യ കപ്പ് കിരീടം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ