കോഹ്‌ലിയെ പോലെ ഒന്നും രോഹിത്തിന് പറ്റില്ല, അവനെ നായകസ്ഥാനത്ത് നിന്നും പുറത്താക്കുക; തുറന്നടിച്ച് അക്തർ

ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മയുടെ നായകത്വത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. നായകൻ എന്ന നിലയിൽ രോഹിത് ഈ ടൂർണമെൻറിൽ സെമിവരെ ആകെ പിടിച്ചുനിന്നത്. എന്നാൽ സെമിഫൈനലിലെ വലിയ തോൽവി കൂടിയായപ്പോൾ രോഹിതിന്റെ നായകസ്ഥാനത്തിന് ഭീക്ഷണി ആയിരിക്കുകയാണ്.

ഇന്ത്യൻ ക്യാപ്റ്റൻ അൽപ്പം വിഷാദാവസ്ഥയിലാണെന്ന് വലിയ പ്രസ്താവന നടത്തിയ അക്തർ രോഹിത് ഇനി നായകസ്ഥാനത്ത് തുടങ്ങാൻ തുടരാൻ അർഹനല്ല എന്ന് പറഞ്ഞു.

“അദ്ദേഹം നായകസ്ഥാനത്തിന് തയ്യാറായിരുന്നോ? ഈ ചോദ്യത്തിന് എനിക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. അവൻ നായകനാകാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഇതൊട്ടും എളുപ്പമുള്ള പണിയല്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരേ സമയം പലതും ത്യജിക്കണം. അതുകൊണ്ടാണ് രോഹിത്. കുടുംബത്തെ വിട്ട് ടീമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട രോഹിത് വളരെ അസ്വസ്ഥനായിട്ടാണ് ഈ ടൂർണമെന്റ് മുഴുവൻ കാണപ്പെട്ടത്.”

“കൊഹ്‌ലിയെ പോലെ ഒരു തിരിച്ചുവരവിന് രോഹിത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. അയാൾക്ക് അതിന് എന്തായാലും സാധിക്കില്ല. കാരണം അയാൾ വിരമിക്കലിനോട് ഒരുപാട് അടുത്തു.”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ