നീ അന്ത പക്കം പോടാ, ഹാർദിക്കിനെ കൊണ്ട് കൂട്ടിയാൽ കൂടാത്തത് കാരണം അവസാനം നായകനായി രോഹിത്; കഴിഞ്ഞ മത്സരത്തിലെ സംഭവത്തിന് നേരെ വിപരീതം; വീഡിയോ വൈറൽ

രോഹിത് ശർമ്മയാണ് മുംബൈ ഇന്ത്യൻസിൻ്റെ നായകനെന്നും താനല്ലെന്നും ഹാർദിക് പാണ്ഡ്യക്ക് തിരിച്ചറിയാൻ രണ്ട് മത്സരങ്ങൾ എടുത്തു . മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻസി ലഭിച്ചിട്ടും, ഹാർദിക് പാണ്ഡ്യ പ്രതീക്ഷകൾക്കപ്പുറം മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. എന്തായാലും ഇന്നലത്തെ മത്സരത്തിൽ ചില പ്രത്യേകതകൾ കണ്ടിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ ഹാർദിക് രോഹിത്തിനോട് ബൗണ്ടറി റോപ്പിനരികിൽ ഫീൽഡ് ചെയ്യാൻ പറയുന്നത് കണ്ടിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നിരുന്നാലും, ബുധനാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ കളിച്ചപ്പോൾ കാര്യങ്ങൾ മാറി.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ സകല കണക്കുകളും തിരുത്തിക്കുറിച്ച മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ളാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്.

ഹാർദിക്കിന് എസ്ആർഎച്ച് ബാറ്ററുമാരുടെ പ്രഹരം എങ്ങനെ താങ്ങുമെന്ന് നിശ്ചയം ഇല്ലാത്ത സമയത്ത് രോഹിത് പതുക്കെ ഫീൽഡിലെ കണ്ട്രോൾ ഏറ്റെടുക്കുക ആയിരുന്നു. തന്നോട് ആദ്യ മത്സരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി നില്ക്കാൻ ഹാർദിക് പറഞ്ഞത് പോലെ രോഹിതും അത് ആവശ്യപ്പെടുന്നത് കാണാമായിട്ടുണ്.

നായകൻ ഹാർദിക്കിന് തന്നെ സ്വയം മനസിലായെന്നും തന്നെ കൊണ്ട് ഇതൊന്നും കൂട്ടിയാൽ കൂടില്ല എന്ന് തോന്നി കാണുമെന്നുമാണ് ആരാധകർ ഈ ദൃശ്യങ്ങൾ കണ്ട ശേഷം പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ