ട്രന്റിനെക്കാൾ മുന്നിൽ ഞാൻ തന്നെ, തല ഫോർ എ റീസൺ കണക്കിൽ പ്രതികരണവുമായി ഋതുരാജ് ഗെയ്‌ക്‌വാദ്; സംഭവം ഇങ്ങനെ

ബുധനാഴ്ച ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20 ഐക്ക് ശേഷം എംഎസ് ധോണിക്കായി ടീം ഇന്ത്യയുടെ ബാറ്റർ ഋതുരാജ് ഗെയ്‌ക്‌വാദ് ‘തല ഫോർ എ റീസൺ’ട്രെൻഡിന്റെ ഭാഗമായി രംഗത്ത് എത്തിയിരിക്കുകയാണ്. മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ദക്ഷിണേന്ത്യയിൽ ‘തല’ എന്നാണ് അറിയപ്പെടുന്നത്. തല എന്നാൽ നായകൻ എന്നാണ് അർത്ഥമാകുന്നത്.

2019 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമംഗങ്ങളായതിനാൽ റുതുരാജും ധോണിയും അടുത്ത ബന്ധം പങ്കിടുന്നു. ധോണിയുടെ കീഴിൽ തന്നെയാണ് താരം അരങ്ങേറ്റം കുറിച്ചതും. ഐപിഎൽ 2024 ന് മുന്നോടിയായി ഇതിഹാസ വിക്കറ്റ് കീപ്പറിൽ നിന്ന് സിഎസ്‌കെയുടെ നേതൃത്വ ബാറ്റൺ ഏറ്റെടുത്തു.

ഗെയ്‌ക്‌വാദ് അടുത്തിടെ ഇൻസ്റ്റാഗ്രാമിലേക്ക് ‘തല ഫോർ എ റീസൺ’ എന്ന മീമിൽ ചേരുകയും ട്രെൻഡിൽ താൻ മുന്നിലാണെന്ന് അവകാശപ്പെടുകയും ചെയ്തു. തൻ്റെ ടീം തൊപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് റുതുരാജ് എംഎസ് ധോണിയുമായി ബന്ധം സ്ഥാപിച്ചു. ധോണിയുടെ ജേഴ്സി നമ്പറും ജന്മദിന ദിവസവുമായ 7 എന്ന സംഖ്യ ഒത്തുവരുന്ന കണക്കുകൾ അടങ്ങുന്നതാണ് തല ഫോർ എ റീസൺ ട്രെൻഡ്.

“ഞാൻ ട്രെൻഡിൽ മുന്നിലാണ്,” അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി.

റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒന്നിലധികം തവണ പങ്കിടുകയും ചെയ്തു. നിലവിൽ ഇന്ത്യൻ സംഘത്തോടൊപ്പം സിംബാബ്‌വെയിലാണ് ഗെയ്‌ക്‌വാദ്. മൂന്ന് മത്സരങ്ങളും കളിച്ചിട്ടുള്ള അദ്ദേഹം നിലവിൽ 66.50 ശരാശരിയിൽ 133 റൺസുമായി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺ നേടിയ താരമാണ്.

ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ലീഡ് നേടുന്നതിനായി ഇന്ത്യ അസാധാരണമായി തിരിച്ചുവന്നു. ശുഭ്മാൻ ഗില്ലും കൂട്ടരും തങ്ങളുടെ വിജയ കുതിപ്പ് തുടരാനും ഒരു കളി ശേഷിക്കെ പരമ്പര തൂത്തുവാരാനും അടുത്ത മത്സരത്തിലൂടെ ശ്രമിക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ