റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

ലേലത്തിലെ പ്രധാന താരമായ റിഷഭ് പന്തിനെ റോയൽ ചലഞ്ചേഴ്സും, ലക്‌നൗ സൂപ്പർ ജയന്റ്സും വാശിയോടെയായിരുന്നു വിളിച്ചിരുന്നത്. ഒടുവിൽ സൺ റൈസേഴ്സും സൂപ്പർ ജയ്ൻസ്റ്റും തമ്മിലായി മത്സരം. അവസാനം ആർടിഎമ്മിൽ ഡൽഹി ക്യാപിറ്റൽസ് വിളിച്ചെങ്കിലും 27 കോടിക്ക് ലക്‌നൗ സൂപ്പർ ജയന്റ്സ് താരത്തെ സ്വന്തമാക്കി.

ഇംഗ്ലണ്ട് താരമായ ജോസ് ബാറ്റ്‌ലറിന് വേണ്ടിയും തകർപ്പൻ പോരാട്ടമായിരുന്നു ടീമുകൾ നടത്തിയിരുന്നത്. മുംബൈ ഉൾപ്പടെ പ്രമുഖ ടീമുകൾ താരത്തിനെ ആവശ്യപ്പെട്ട് വിളിച്ചെങ്കിലും അവസാനം ഗുജറാത്ത് ടൈറ്റൻസ് 15.75 കോടിക്ക് താരത്തെ സ്വന്തമാക്കി. ഗുജറാത്തിനെ സംബന്ധിച്ച് ഓപ്പണർ റോളിൽ ഗില്ലിന് കൂട്ടായി ബട്ലർ എത്തുന്നത് ടീമിന് മുതൽ കൂട്ടാണ്.

ഓസ്‌ട്രേലിയൻ താരമായ മിച്ചൽ സ്റ്റാർക്കിന് വേണ്ടിയും ഗംഭീര വിളികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റ് പോയ ഫാസ്റ്റ് ബോളറായ താരമായിരുന്നു സ്റ്റാർക്ക്. അവസാനം താരത്തെ ഡൽഹി ക്യാപ്പിറ്റൽസ് 11.75 കോടിക്ക് സ്വന്തമാക്കി.

ഇന്ത്യൻ താരമായ മുഹമ്മദ് ഷമിയെ കൊൽക്കത്തയും ചെന്നൈയും ചേർന്ന് തുടക്കത്തിൽ വിളിച്ചെങ്കിലും അവസാനം സ്വന്തമാക്കിയത് സൺ റൈസേഴ്‌സ് ഹൈദരബാദ് തന്നെയായിരുന്നു. താരത്തിനെ 10 കൊടിക്കാണ് ടീം സ്വന്തമാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ