പന്തിന് വേണ്ടി അഭ്യര്‍ത്ഥനയുമായി കോഹ്ലി

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരെ നായകന്‍ വിരാട് കോഹ്ലി. പ്രതിഭയുള്ള താരമാണ് പന്തെന്നു പറഞ്ഞ കോഹ്ലി, അദ്ദേഹത്തിന് കഴിവു തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

“ഭാവിയിലെ താരമെന്ന നിലയിലാണ് പന്തിനെ കാണുന്നത്. വളരെയധികം പ്രതിഭയും കഴിവുമുള്ള താരമാണ് പന്ത്. അദ്ദേഹത്തിനു കുറച്ചുകൂടി സമയം നല്‍കിയേ തീരൂ. മാത്രമല്ല, അനാവശ്യ സമ്മര്‍ദ്ദങ്ങളും അടിച്ചേല്‍പ്പിക്കാനാകില്ല” കോഹ്ലി പറഞ്ഞു.

“അരങ്ങേറ്റ സമയത്തെ അപേക്ഷിച്ച് പന്ത് വളരെയധികം വളര്‍ന്നു കഴിഞ്ഞു. ഇതുപോലെ മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുകയും ജയിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. രാജ്യാന്തര ക്രിക്കറ്റില്‍ നമ്മള്‍ സമ്മര്‍ദ്ദത്തെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കേണ്ടത്. ഇതുപോലെ സ്ഥിരതയോടെ കളിക്കാന്‍ കഴിഞ്ഞാല്‍, ടീമിനായി പന്ത് തിളങ്ങുന്നത് നമുക്ക് കാണാനാകും” കോഹ്ലി പറഞ്ഞു.

അതേസമയം, ഈ ഇന്നിംഗ്സ് വളരെ സന്തോഷം പകരുന്നുവെന്നായിരുന്നു പന്തിന്റെ പ്രതികരണം. ബിസിസിഐ ടിവിക്കായി രോഹിത് ശര്‍മയുമായി സംസാരിക്കുമ്പോഴാണ് പന്ത് മനസ്സ് തുറന്നത്.

“ഈ ഇന്നിംഗ്സിനെ കുറിച്ച് വളരെയധികം സന്തോഷം തോന്നുന്നു. ഇതുവരെ റണ്‍സ് നേടാനാകാത്തതിന്റെ നിരാശയുണ്ടായിരുന്നു. എങ്കിലും പതിവു രീതിയില്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലം ഇന്നു ലഭിച്ചു. ആവശ്യത്തിന് റണ്‍സ് നേടാനാകാതെ ഞാന്‍ നിരാശപ്പെട്ട സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. മികവു വീണ്ടെടുക്കാന്‍ എന്തു ചെയ്യാം എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ ചിന്ത. ശരിയായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടും റണ്‍സ് നേടാനാകാതെ പോയ സന്ദര്‍ഭങ്ങളുണ്ട്. ഇതു ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. കളിയിലെ അനിവാര്യഘടകമാണ് ഇതും” പന്ത് പറഞ്ഞു.

“ചില സമയത്ത് ഞാന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ട്. ചില സമയത്ത് ആസ്വദിച്ച് കളിക്കാനും കഴിയും. പക്ഷേ, എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ്. രണ്ടു മല്‍സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും ടീം എന്നെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പിന്തുണ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്” പന്ത് പറഞ്ഞു.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ