പുതിയ കാമുകി ബോളിവുഡ് സുന്ദരി, കളത്തില്‍ തിളങ്ങാനായില്ലെങ്കിലും വാര്‍ത്തയില്‍ താരമായി പന്ത്

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പയിലും മോശം ഫോം തുടരുന്ന റിഷഭ് പന്ത് ഇത്തവണ വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുന്നത് കളത്തിന് പുറത്താണ്. ബോളിവുഡിലെ പ്രമുഖ നടിയായ ഉര്‍വശി റൊത്തേലയും റിഷഭ് പന്തും പ്രണയത്തിലാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരെയും ഒരുമിച്ച് ഒരു ഹോട്ടലില്‍ ഒരുമിച്ച് കണ്ടതോടെയാണ് ഇതു പ്രണയം തന്നെയെന്നു പാപ്പരാസികള്‍ ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യയും വിന്‍ഡീസും തമ്മില്‍ മുംബൈയില്‍ നടന്ന മൂന്നാം ടി20ക്കു മുമ്പായിരുന്നു പന്തും ഉര്‍വശിയും ഒരുമിച്ച് കറങ്ങിയത്.

ഇതാദ്യമായല്ല ഉര്‍വശിയെ ഒരു ഇന്ത്യന്‍ ക്രിക്കറ്ററുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നേരത്തേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ഉര്‍വശി പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ കാമുകി ഇഷയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പന്ത് ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പന്ത് കാമുകിയെ ലോകത്തിനു പരിചയപ്പെടുത്തിയത്.

എന്നാല്‍ അതിനു ശേഷം ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ ഉര്‍വശിയുമായി പന്ത് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇഷയുമായി തെറ്റിപ്പിരിഞ്ഞതാവാമെന്ന് ആരാധകര്‍ കരുതുന്നത്.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്