ശരീരം തടിച്ചെന്ന് പരിഹാസം; ആരാധകന് തകര്‍പ്പന്‍ മറുപടി കൊടുത്ത് സഞ്ജന

തനിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയ ആരാധകന് കുറിയ്ക്ക കൊള്ളുന്ന മറുപടി കൊടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ ഭാര്യയും പ്രശസ്ത സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശന്‍. സഞ്ജനയ്ക്കും ബുംറയ്ക്കും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. അടുത്തിടെ ഇവര്‍ പങ്കുവെച്ച ഒരു പ്രെമോഷന്‍ വീഡിയോയിലാണ് ആരാധകര്‍ എല്ലാം ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നപ്പോള്‍ ഒരാള്‍ സഞ്ജനയുടെ ശരീരഭാരത്തെ പരിഹസിച്ചത്.

‘ഭാഭി നിങ്ങള്‍ തടിച്ചതായി കാണുന്നു’ എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇത് സഞ്ജന മറുപടിയും കൊടുത്തു. ‘നിങ്ങളുടെ സ്‌കൂള്‍ സയന്‍സ് പാഠപുസ്തകം നിങ്ങള്‍ ഓര്‍ക്കുന്നില്ല. സ്ത്രീ ശരീരത്തെ കുറിച്ചാണ് താങ്കള്‍ കമന്റ് ചെയ്യുന്നത്. ഇവിടെ നിന്ന് ഓടിപ്പോകൂ..’ എന്നാണ് സഞ്ജന മറുപടിയായി കുറിച്ചത്.

മോഡലും അവതാരകയുമായ സഞ്ജനയെ 2021 മാര്‍ച്ചിലാണ് ബുംറ വിവാഹം കഴിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമാണ് ബുംറ. ഇതുവരെ രണ്ട് ടെസ്റ്റുകളില്‍ നിന്നായി 15 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

രണ്ടാം മത്സരത്തിലെ താരത്തിന്റെ 9 വിക്കറ്റ് നേട്ടം ഇന്ത്യയെ 106 റണ്‍സിന് വിജയത്തിലെത്തിച്ചു. മൂന്നാം ടെസ്റ്റില്‍നിന്ന് അദ്ദേഹത്തിന് വിശ്രമം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

View this post on Instagram

A post shared by jasprit bumrah (@jaspritb1)

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത