'ദ ഹണ്ട്രഡ്' ഇന്ത്യയിലായിരുന്നെങ്കില്‍ നാണംകെട്ടേനെ; തുറന്നടിച്ച് ഇന്ത്യന്‍ ഇതിഹാസം

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയില്‍ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപമായ “ദ ഹണ്ട്രഡ്” ക്രിക്കറ്റിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏറെ വിരസമായ കളിയെന്നാണ് ഗവാസ്‌കര്‍ ദ ഹണ്ട്രഡിനെ വിശേഷിപ്പിച്ചത്.

“ടിവിയില്‍ മത്സരം കണ്ടപ്പോള്‍ ഏറെ വിരസതയാണ് തോന്നിയത്. ക്രിക്കറ്റ് സാധാരണ രീതിയില്‍ തന്നെ. കവറേജും ശരാശരി. താരവിവരണങ്ങളില്‍ പ്രശ്നങ്ങളുണ്ട്. അത് ഇവിടെയായിരുന്നെങ്കില്‍ മുന്‍ ഇംഗ്ലീഷ് താരങ്ങളടക്കം പരിഹസിച്ചേനെ. സ്റ്റേഡിയത്തില്‍ ഫ്രാഞ്ചൈസി ആരാധകരെ അധികമൊന്നും കണ്ടില്ല. ഗ്രൗണ്ടില്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാം. പക്ഷേ, ടിവിയില്‍ അത്ര നന്നായി തോന്നിയില്ല” ഗവാസ്‌കര്‍ പറഞ്ഞു.

“ദ ഹണ്ട്രഡ്” ക്രിക്കറ്റിന്റെ ആദ്യ പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. പുരുഷ, വനിത വിഭാഗങ്ങളിലെ ടീമുകള്‍ റൗണ്ട് റോബിന്‍ ലീഗില്‍ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന.

ദ ഹണ്ട്രഡ് ക്രിക്കറ്റ് നിയമങ്ങള്‍:

1- ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളിലേതിനു സമാനമായി ഒരു ടീമില്‍ പതിനൊന്ന് താരങ്ങളുണ്ടാവും.
2- 100 പന്തുകള്‍ നീളുന്നതാണ് ഒരു ഇന്നിംഗ്‌സ്.
3- പത്ത് ബോളുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഫീല്‍ഡിംഗ് ടീം എന്‍ഡുകള്‍ മാറും.
4- ബൗളര്‍മാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ബോളുകളോ അതല്ലെങ്കില്‍ പത്ത് ബോളുകളോ എറിയാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ക്യാപ്റ്റന് അധികാരമുണ്ട്.
5- ഒരു ബൗളറിന് പരമാവധി 20 പന്തുകള്‍ വരെ എറിയാം.
6- ബൗളിംഗ് ടീമിന് രണ്ടു മിനിറ്റ് നീളുന്ന ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് എടുക്കാം.
7-മത്സരത്തിനിടെ പരിശീലകന് ഗ്രൗണ്ടിലെത്തി താരങ്ങളുമായി തന്ത്രങ്ങള്‍ മെനയാം.
8- 25 പന്തുകള്‍ നീളുന്ന പവര്‍ പ്ലേ
9- പവര്‍ പ്ലേ സമയത്ത് 30 വാര സര്‍ക്കിളിനുള്ളില്‍ രണ്ട് ഫീല്‍ഡര്‍മാത്രം.
10- ഒരു മത്സരത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂര്‍.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത