തന്റെ ലേല തുക വര്‍ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉനദ്കട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ഇന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക പോര്‍ബന്ദര്‍ താരം ജയ്ദീപ് ഉനദ്കട്ട് തന്റെ ലേല തുക വര്‍ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി . മികച്ച പ്രകടനം കഴിഞ്ഞ വര്‍ഷം നടത്താന്‍ സാധിച്ചിരുന്നു. അതു കൊണ്ട് മഹി ഭായിയും സ്റ്റീവ് സ്മിത്തും എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് അറിയമായിരുന്നു. പക്ഷേ ഇത്രയും വലിയ തുകയ്ക്ക് എനിക്ക് വേണ്ടി ലേലം വിളിച്ചത് അതിശയിപ്പിച്ചുവെന്നു ഉനദ്കട് പറഞ്ഞു.

11.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പേസറെ സ്വന്തമാക്കിയത്. ട്വന്റി20 മത്സരങ്ങളിലുള്ള മികച്ച റെക്കോര്‍ഡാണ് വന്‍ തുക നല്‍കി രാജസ്ഥാന്‍ റോയല്‍സ്  ഉനദ്കട്ടിനെ സ്വന്തമാക്കിയതിന്  പിന്നില്‍.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരേ നടന്ന ട്വന്റ20 മത്സരത്തില്‍ ഉജ്വല പ്രകടനം കാഴ്ചെവച്ച ഉനദ്കട്ട് കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ താരമായിരുന്നു. താരത്തിന്റെ അടിസ്ഥാനവില 1.5 കോടിയായിരുന്നു. ഇതുവരെ ഏഴ് ഏകദിനങ്ങളും ഒരു ടെസ്റ്റും 4 ട്വന്റി20യും ഇന്ത്യന്‍ കുപ്പായത്തിലിറങ്ങിയ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളാണുണ്ടായിരുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 19 ലോകപ്പ് താരമായിരുന്ന ജയദേവ് ഉനദ്കട്ട് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ജനിച്ചത്

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്