IPL 2025: അന്ന് ഗില്ലിന്റെ പിതാവ് ചെയ്ത മോഡൽ ആവർത്തിച്ചു, മകന്റെ വലിയ വിജയം ദിപാവലി പോലെ ആഘോഷിച്ച് സഞ്ജീവ് സുര്യവൻഷി; വൈഭവിന്റെ നേട്ടങ്ങൾക്ക് പിന്നാലെ കണ്ണീരിന്റെ കഥ

തിങ്കളാഴ്ച വൈകുന്നേരം, ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ 1177 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വൈഭവ് സൂര്യവംശി വളരെ അനായാസമായി സിക്സറുകൾ അടിക്കുമ്പോൾ, സൂര്യവംശിയുടെ കുടുംബം മുഴുവൻ പ്രാത്ഥനയിൽ ആയിരുന്നു. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവ് സഞ്ജീവ് സുര്യവൻഷി പറഞ്ഞത് ഇങ്ങനെ: “ദീപാവലി ആറ് മാസങ്ങൾ മുമ്പുതന്നെ തുടങ്ങി”

ജയ്പൂരിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചതിലൂടെ, പുരുഷ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരനായി 14 കാരനായ വൈഭവ് മാറി. ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ, പൃഥ്വി ഷാ, അഭിഷേക് ശർമ്മ എന്നിവരെപ്പോലെ, വൈഭവും തന്റെ പിതാവിന്റെ പൂർത്തീകരിക്കപ്പെടാത്ത ക്രിക്കറ്റ് അഭിലാഷങ്ങൾ നിറവേറ്റുകയാണ്.

ലഖ്‌വീന്ദർ ഗിൽ, നൗഷാദ് ഖാൻ, പങ്കജ് ഷാ, രാജ് കുമാർ ശർമ്മ എന്നിവരെപ്പോലെ സഞ്ജീവും ഒരു ക്രിക്കറ്റ് പ്രേമിയും ആയിരുന്നു. 2020-21 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഗബ്ബയിൽ ശുഭ്മാൻ ഗിൽ നിർഭയമായി 91 റൺസ് നേടിയപ്പോൾ, പഞ്ചാബിലെ ഫാസിൽക്കയിലെ ഒരു സിമന്റ് പിച്ചിൽ ശുഭ്മാൻ ഗില്ലിന്റെ പിതാവ് അവനെ എങ്ങനെ പരിശീലിപ്പിച്ചിരുന്നുവെന്ന് സഞ്ജീവ് ഒരു പത്രത്തിലൂടെ മനസിലാക്കി.

സഞ്ജീവ് അതുപോലെ തന്നെ വീട്ടിൽ മകന് പരിശീലനം നൽകി. ഇത് കൂടാതെ മകന്റെ ക്രിക്കറ്റ് വളർച്ചക്ക് വേണ്ടി സ്ഥലം വിൽക്കുകയും ചെയ്തിരുന്നു. “വൈഭവ് വെറും 35 പന്തിൽ നിന്ന് അവിശ്വസനീയമായ ഒരു ഇന്നിംഗ്സ് കളിച്ചു, രാജസ്ഥാൻ റോയൽസിനെ മത്സരം ജയിപ്പിക്കാൻ സഹായിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ വീട്ടിൽ ഒരു ഉത്സവാന്തരീക്ഷമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും പിതാവിന്റെ അദ്ധ്വാനത്തിനും വലിയ മനസിനും ഉള്ള സമ്മാനം തന്നെയാണ് താരം മികവ് കാണിച്ച് നൽകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ