'ഏതൊരു വെല്ലുവിളിയും നേരിടാൻ തയ്യാർ'; എതിരാളികൾക്ക് സൂര്യയുടെ മുന്നറിയിപ്പ്

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി. മത്സരശേഷം ടീമിന്റെ പ്രകടനത്തിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയ സൂര്യ തങ്ങൾ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഏതൊരു വെല്ലുവിളിയെയും നേരിടാൻ ടീം ഇനിയും സജ്ജമാണെന്നും എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

‘ഞങ്ങൾ ഒരുപാട് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി കഴിഞ്ഞു. വിജയിക്കുമ്പോഴും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും, ഇന്ന് ഞങ്ങൾ അത് ചെയ്തു. മഞ്ഞുവീഴ്ചയുള്ളതിനാൽ ബോളർമാർക്ക് പന്തെറിയുക അൽപം വെല്ലുവിളിയായിരുന്നു. എങ്കിലും അന്തിമഫലത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്’

‘നേരത്തെ വിക്കറ്റുകൾ നഷ്ടമായാലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ബാറ്റർമാർക്ക് സാധിക്കണം. ഒരാളോ രണ്ടാളോ തിളങ്ങിയാൽ മാത്രം പോരാ, മറിച്ച് എല്ലാവരുടെയും സംഭാവനകൾ ഉണ്ടാകണം. ഇന്ത്യ മത്സരത്തിൽ ഏഴ് ബോളർമാരെ പരീക്ഷിച്ചിരുന്നു. ഇത് തനിക്ക് സന്തോഷകരമായ ഒരു തലവേദനയാണെന്നും പിച്ചിന്റെ സ്വഭാവമനുസരിച്ച് ഉപയോഗിക്കാൻ ടീമിൽ മികച്ച ബോളിങ് ഓപ്ഷനുകൾ ഉണ്ട്’ സൂര്യകുമാർ പറഞ്ഞു.

മത്സരത്തിൽ ശിവം ദുബൈ 66 റൺസും സൂര്യകുമാർ യാദവ് 34 റൺസും, തിലക് വർമ്മ 31 റൺസും, ഹർദിക് പാണ്ട്യ 30 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി. കൂടാതെ ശിവം ദുബൈ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

Latest Stories

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു