ആർസിബി ആരാധകർ ആരോ പണിതതാണ്, മൈക്ക് ഓഫ് ആയതിന് തൊട്ടുപിന്നാലെ പരാമർശവുമായി ഋതുരാജ് ഗെയ്ക്‌വാദ്; സംഭവം ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഒരു പരിപാടിക്കിടെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) യെ തമാശയായി പരിഹസിച്ചു. ഒരു വൈറൽ വീഡിയോയിൽ ഋതുരാജ് ഒരു മൈക്കുമായി വേദിയിൽ നിൽക്കുന്നത് കാണാൻ സാധിക്കും. എന്ത് പരിപാടിയാണെന്നോ ഏത് ഗ്രുപ്പിന്റെ ഇവന്റ് ആണോ എന്നുള്ളതിന്റെയും വിശദമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ഋതുരാജിന്റെ മൈക്ക് ഓപ്പറേറ്റർ ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവത്തിന്റെ തുടക്കം.

ഋതുരാജിന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുക ആണെന്ന് മനസ്സിലാക്കിയതോടെ അവതാരകൻ ഓപ്പറേറ്ററോട് “നിങ്ങൾക്ക് എങ്ങനെ റുതുരാജിൻ്റെ മൈക്ക് ഓഫ് ചെയ്യാൻ കഴിയും” എന്ന് ചോദിച്ചു. മറുപടിയായി, “അദ്ദേഹം ആർസിബിയിൽ നിന്നുള്ള ആരെങ്കിലും ആയിരിക്കാം” എന്ന് റുതുരാജ് പറഞ്ഞു, ഇത് ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ അതിഥികൾക്കും പ്രേക്ഷകർക്കും ഇടയിൽ വലിയ ചിരി പൊട്ടിപ്പുറപ്പെട്ടു, ഐപിഎല്ലിൽ വളരെ ആവേശകരമായ മത്സരം പങ്കിടുന്ന ടീമുകളാണ് ആർസിബി- ചെന്നൈ ടീമുകൾ.

മെയ് 18 ന് ബെംഗളൂരുവിൽ നടന്ന ഐപിഎൽ 2024 ലെ ലീഗ് മത്സരത്തിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും അവസാനമായി ഏറ്റുമുട്ടിയത്. പ്ലേ ഓഫിലേക്ക് കടക്കാനുള്ള വെർച്വൽ നോക്കൗട്ടായി ഈ മത്സരം രണ്ട് ടീമുകൾക്കും മാറി. എന്തായാലും ചെന്നൈയെ തകർത്തെറിഞ്ഞ് ആർസിബി പ്ലേ ഓഫ് ഉറപ്പിക്കുക ആയിരുന്നു.

ഋതുരാജിനെ സംബന്ധിച്ച് ധോണിയുടെ പിൻഗാമി എന്ന നിലയിൽ ചെന്നൈ നായകൻ ആകുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വലിയ ഉത്തരവാദിത്വം ആണ് ഉള്ളത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം