IPL 2025: കിങിന്‌ വേണ്ടി എന്തും ചെയ്യും, കോഹ്ലിയുടെ കട്ടൗട്ടിന് മുന്‍പില്‍ ആടിനെ ബലി നല്‍കി ആര്‍സിബി ആരാധകര്‍, എട്ടിന്റെ പണി വാങ്ങിച്ചുകൂട്ടി യുവാക്കള്‍

വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്‍പില്‍ ആടിനെ ബലി നല്‍കിയ ആര്‍സിബി ആരാധകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ മരിയമനഹള്ളി ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം നടന്നിരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവം ഇവര്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വൈറല്‍ വീഡിയോ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് ചിത്രീകരിച്ചത്.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ആര്‍സിബി വിജയം നേടിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ ഒരാള്‍ വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നില്‍ ഒരു ആടിനെ പിടിച്ചു നില്‍ക്കുന്നതും മറ്റൊരാള്‍ ആവേശത്തോടെ സിഎസ്‌കെയ്‌ക്കെതിരായ ആര്‍സിബിയുടെ വിജയം പ്രഖ്യാപിക്കുന്നതും കാണാം.

അസ്വസ്ഥത ഉളവാക്കുന്ന മറ്റൊരു നിമിഷം, ആടിനെ ഒരു വെട്ടുകത്തി ഉപയോഗിച്ച് ഇവര്‍ ക്രൂരമായി കൊല്ലുന്നതും അതിന്റെ രക്തം കോഹ്ലിയുടെ കട്ടൗട്ടില്‍ തൊടുന്നതുമാണ്. ചടങ്ങ് നടക്കുമ്പോള്‍ മൂന്നാമതൊരാള്‍ ആടിനെ താഴേക്ക് പിടിച്ചു നില്‍ക്കുന്നതും കാണാം. മുന്‍പും കോഹ്ലിയോടുളള ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍ കാണിക്കുന്ന വീഡിയോസ് പുറത്തിറങ്ങിയിട്ടുണ്ട്. ഐപിഎലില്‍ ഇത്തവണയെങ്കിലും ആര്‍സിബി കപ്പടിക്കാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഏറെയാണ്‌

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ