സ്വന്തമായി ഷൂ ലേസ് കെട്ടാന്‍ അറിയാത്തവരാണ് അവനെതിരെ സംസാരിക്കുന്നത്, ആഞ്ഞടിച്ച് ശാസ്ത്രി

മുന്‍ ഇന്ത്യന്‍ നായന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഹേറ്റേഴ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ പരിശീലകന്‍ രവിശാത്രി. ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട രംഗത്തെത്തിയ മുന്‍ താരങ്ങളേയും ആരാധകരേയും കണക്കിന് പരിഹസിച്ചാണ് ശാസ്ത്രി ആഞ്ഞടിച്ചത്.

“15 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ് എം എസ് ധോണി. ധോണിക്ക് അറിയാം, എപ്പോഴാണ് വിരമിക്കാനുള്ള സമയമെന്ന്. എപ്പോള്‍ വിരമിക്കണം, എപ്പോള്‍ കളിക്കണം എന്നൊക്കെ ധോണിയെ ഉപദേശിക്കുന്നവര്‍ അവരവരുടെ ഷൂസിന്റെ ലേസ് കെട്ടാന്‍ പോലും അറിയാത്തവരാണ്” രവി ശാസ്ത്രി പറയുന്നു.

വിരമിക്കല്‍ പോലെയുള്ള കാര്യങ്ങളില്‍ കൃത്യമായ ധാരണയുള്ള ആളാണ് ധോണി. ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ചത് അങ്ങനെയാണ്. വിരമിക്കണം എന്ന് തോന്നുമ്പോള്‍ ധോണി വിരമിക്കട്ടെ. മറ്റുള്ളവര്‍ എന്തിനാണ് ഈ കാര്യത്തില്‍ ഇടപെട്ട് അനാവശ്യ തിരക്ക് കൂട്ടുന്നത്? – ശാസ്ത്രി ചോദിക്കുന്നു.

“റിഷഭ് പന്തിനെക്കുറിച്ചുള്ള ചോദ്യത്തിനും രസകരമായിരുന്നു ശാസ്ത്രിയുടെ മറുപടി. പന്തിനെ ഫോമിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് തന്റെ ദൗത്യമാണ്. പന്ത് കളിക്കുമ്പോള്‍ കയ്യടിക്കുന്നത് പോലെ തന്നെ കളിക്കാതിരിക്കുമ്പോള്‍ വഴക്ക് പറയാനും തനിക്ക് അവകാശമുണ്ട്” രവിശാസ്ത്രി പറഞ്ഞു.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്