രാമമന്ദിര്‍ പ്രതിഷ്ഠാ ചടങ്ങ്: സെക്‌സ് വര്‍ക്കേഴ്‌സിന് സഹായ ഹസ്തം നീട്ടി ഗംഭീര്‍

അയോധ്യയിലെ രാം ലല്ലയ്ക്ക് പ്രാണ്‍ പ്രതിഷ്ഠയുടെ ശുഭ അവസരത്തില്‍ സെക്‌സ് വര്‍ക്കേഴ്‌സിന് സാരിയും ഷാളുകളും വിതരണം ചെയ്ത് ഇന്ത്യന്‍ മുന്‍ ഓപ്പണറും നിലവിലെ ഈസ്റ്റ് ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീര്‍. രാമമന്ദിര്‍ പ്രതിഷ്ഠയില്‍ തന്റെ സന്തോഷം പ്രകടിപ്പിച്ച ഗംഭീര്‍ ഇത്തരമൊരു ശ്രേഷ്ഠമായ പ്രവൃത്തിക്ക് ഇതിലും അനുയോജ്യമായ ഒരു ദിവസം ഉണ്ടാകില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. ശ്രീരാമന്റെ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യം അഭിവൃദ്ധിപ്പെടേണ്ടതിന്റെ ആവശ്യകത ഗംഭീര്‍ ഊന്നിപ്പറഞ്ഞു.

വിരാട് കോഹ്ലി, എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നിരുന്നാലും, എല്ലാവരും ചടങ്ങിന് എത്തിയില്ല.

കോഹ്ലിയും ധോണിയും രാം മന്ദിറിന്റെ പ്രാണ്‍ പ്രതിഷ്ഠന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ചടങ്ങില്‍ കാണപ്പെട്ട ഒരേയൊരു സജീവ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയായിരുന്നു. വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും ക്രിക്കറ്റ് സാഹോദര്യത്തിലെ മറ്റ് ശ്രദ്ധേയരായ സന്നിഹിതരായിരുന്നു.

വെങ്കിടേഷ് പ്രസാദ്, വീരേന്ദ്ര സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, നിലവിലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തുടങ്ങിയ പ്രമുഖരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, സ്പ്രിന്റ് ക്വീന്‍ പി ടി ഉഷ, ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ എന്നിവരും അതിഥി പട്ടികയിലുണ്ടായിരുന്നു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു