അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിനു മുമ്പായി മലയാളി താരം സഞ്ജു സാംസണെ തട്ടകത്തിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നവംബർ 15 വരെയാണ് ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന തിയതി. അതിനുള്ളിൽ നിലനിർത്തിയില്ലെങ്കിൽ താരങ്ങൾ ലേലത്തിൽ പോകും.
സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ താരം രവീന്ദ്ര ജഡേജയെയും, സാം കരണിനെയും നൽകണമെന്ന് രാജസ്ഥാൻ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ പ്രകാരം ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, മതീഷ് പാതിരാണ എന്നി താരങ്ങളിലും രണ്ട് പേരെ വേണമെന്നാണ് രാജസ്ഥാൻ ആവശ്യപ്പെടുന്നത്.
മുൻ വർഷങ്ങളിൽ ചെന്നൈക്ക് വേണ്ടി നിർണായക പ്രകടനം നടത്തിയ താരങ്ങളാണ് ഇവർ. അവരെ ചെന്നൈ വിട്ടു നൽകാൻ തയ്യാറായേക്കില്ല. രവീന്ദ്ര ജഡേജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് ചെന്നൈ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഡീൽ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലിൽ ഇരുടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.