ഐ.പി.എല്‍ 2021: ബുംറയെ ഒഴിവാക്കാന്‍ രാജസ്ഥാന്റെ 'കുതന്ത്രം'

ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും സ്‌പോര്‍ട്‌സ് അവതാരകയും മോഡലുമായ സഞ്ജന ഗണേശനും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. ബുംറ തന്നെയാണ് തന്റെ വിവാഹ ചിത്രം സഹിതം സോഷ്യല്‍ മീഡിയ വഴി പരസ്യമാക്കിയത്. ഇതിനു പിന്നാലെ ഇരുവരെയും ആശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇതില്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ആശംസ അല്‍പ്പം തരികിട നിറഞ്ഞതായിരുന്നു.

“അഭിനന്ദനങ്ങള്‍, ഏപ്രില്‍-മേയ് മാസങ്ങളില്‍ മാലദ്വീപ് അടിപൊളിയാണെന്നാണ് കേള്‍ക്കുന്നത്” എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നവദമ്പതികള്‍ക്ക് ആശംസയറിയിച്ച് ട്വിറ്ററില്‍ കുറിച്ചത്. പുതിയ ഐ.പി.എല്‍ സീസണ്‍ ഏപ്രില്‍- മെയ് മാസങ്ങളിലായാണ് നടക്കുന്നത്. ഈ കാലയളവില്‍ ബുംറയെ ടീമായ മുംബൈയില്‍ നിന്ന് മാറ്റി നിര്‍ത്താമെന്ന ആശയമാണ് രാജസ്ഥാന്‍ രസികന്‍ ട്വീറ്റിലൂടെ പങ്കുവെച്ചത്.

ഇത്തവണത്തെ ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 9 നാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍. ക്വാര്‍ട്ടര്‍, എലിമിനേറ്റര്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അഹമ്മദാബാദാണ് വേദിയാവുക

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ