Ipl

ഈ മനുഷ്യന്‍ അത്ഭുതങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ, എത്ര അവിശ്വസനീയമായ തിരക്കഥ!

വിമല്‍ താഴെത്തുവീട്ടില്‍

എത്ര അവിശ്വസനീയമായിട്ടാണ് ഈ കളിക്കാരന്‍ തിരക്കഥകള്‍ എഴുതുന്നത്.. എഡ്ജ്ബാസ്‌റണില്‍ അവസന ഓവറില്‍ 9 റണ്‍സ് എന്ന ലക്ഷ്യം ആദ്യ രണ്ട് ബോലുകളിലെ ഫോറുകളിലുടെ നിഷ്പ്രയാസ ജയത്തില്‍ നിന്നും വഴുതി മാറിയ വിശ്വസനീയത പോലെ…

അവസാന ഓവറിലെ നാലാം ബോളില്‍ ഡേവിഡ് മില്ലര്‍ ഒടിയന്‍ സ്മിത്തിന് നേരെ ബോള്‍ തട്ടിയപ്പോള്‍.. ഇത്തരത്തിലുള്ള അവിശ്വസനീയ അവസാനത്തിന് സാധ്യത പോലും ഇല്ലായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്‍സിനായി വെമ്പുന്ന രാഹുല്‍ തെവാത്തിയയെ ഔട്ട് ആക്കാനുള്ള ഒടിയന്‍ സ്മിത്തിന്റെ ഒരു പാഴായ ശ്രമം രാഹുല്‍ തെവാത്തിയയെ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിക്കുന്നു.

പിന്നീട് 2ബോളില്‍ നിന്ന് 12 റണ്‍സ് വേണ്ടിയിരുന്ന ടീമിന് വേണ്ടി ടെവാതിയ ക്രീസില്‍ നില്‍ക്കുന്നു. ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം, കാരണം ഈ മനുഷ്യന്‍ അത്ഭുതങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ… വിശ്വസനീയമായ രീതിയില്‍ ലോങ് ഓണിന് മുകളിലൂടെ ബോള്‍ അടിച്ചു പറത്തി പിച്ചിലൂടെ മുന്‍പോട്ട് ഓടുബോള്‍, അദേഹം മുഷ്ടി ചുരുട്ടുന്നു, സ്വന്തം ഹെല്‍മെറ്റ് അടിക്കുന്നു.

ഡഗൗട്ടില്‍ അനങ്ങാതെ ഇരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ മുഖത്ത് അവിശ്വാസം. എന്താണ് ഇപ്പോള്‍ സംഭവിച്ചത്? രാഹുല്‍ ടെവാതിയക്ക് എങ്ങനെ ഇത് സാധ്യമായി… അവസാന 2 ബോളില്‍ 12 റണ്‍സ്. ‘വെറും പൂവ് പറിക്കുന്ന ലാഘവത്തോടെ Rahul Tewatia.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ