IPL 2025: സഞ്ജുവും ദ്രാവിഡും തമ്മില്‍ പ്രശ്‌നം, താരം ഇനി കളിക്കില്ല? ശരിക്കും സംഭവിച്ചത് എന്ത്, ഒടുവില്‍ മറുപടിയുമായി രാജസ്ഥാന്‍ കോച്ച്‌

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വിയുടെ പടുക്കുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം നേടിയ ആര്‍ആര്‍ ടീം അഞ്ച് തോല്‍വിയാണ് ഇത്തവണ വഴങ്ങിയത്. ഡല്‍ഹിക്കെതിരെ അനായാസം ജയിക്കാമായിരുന്ന കളി സൂപ്പര്‍ ഓവര്‍ വരെ എത്തിച്ച് തോറ്റതില്‍ വലിയ നിരാശയിലാണ് ക്യാപ്റ്റന്‍ സഞ്ജു അടക്കമുളള ടീമംഗങ്ങള്‍. മത്സരശേഷം സഞ്ജുവിന്റെ മുഖത്ത് ഇത് കാര്യമായി പ്രകടമായിരുന്നു. കളിയിലെ ചില തെറ്റായ തീരുമാനങ്ങളാണ് രാജസ്ഥാന് വീണ്ടും ജയം ഇല്ലാതാക്കിയത്. രാഹുല്‍ ദ്രാവിഡ് ടീമംഗങ്ങളോട് സംസാരിക്കവേ അത് ഗൗനിക്കാതെ സഞ്ജു നടന്നുപോവുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ഇതിന് പിന്നാലെ സഞ്ജുവും ദ്രാവിഡും തമ്മില്‍ ഭിന്നത ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം ഒടുവില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ കോച്ച്. ഇത്തരം അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ദ്രാവിഡ് തുറന്നുപറഞ്ഞത്. ഒരു തെറ്റിദ്ധാരണയോ പ്രശ്‌നമോ ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നും ഒരു യൂണിറ്റ് എന്ന നിലയില്‍ ഐപിഎല്‍ കാംപെയ്‌നില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. കൂടാതെ സഞ്ജുവും താനും ഒരേ നിലപാടില്‍ തന്നെയെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സഞ്ജുവിന്റെ ആരോഗ്യനിലയെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു. “സഞ്ജുവിന് മത്സരത്തിനിടെ വയറിന്റെ ഒരു വശത്തായി വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഇതിന് സ്‌കാനുകള്‍ എടുത്തു. ഇന്ന് അദ്ദേഹം ചില സ്‌കാനുകള്‍ കൂടി ചെയ്തു. അതിനാല്‍ ഈ സ്‌കാനുകളുടെ ഫലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. സ്‌കാനുകളെ കുറിച്ചും. പരിക്കിന്റെ തീവ്രതയെ കുറിച്ചും കുറച്ചുകൂടി വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ തീരുമാനം എടുക്കും. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം”, ദ്രാവിഡ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ