ടി20 ലോക കപ്പ്: ചഹലിനേക്കാള്‍ സാദ്ധ്യത ആ യുവതാരത്തിന്

ടി20 ലോക കപ്പ് ടീമില്‍ ഇടംപിടിക്കാന്‍ യുസ്‌വേന്ദ്ര ചഹലിനേക്കാള്‍ സാദ്ധ്യത മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനാണെന്ന് ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ് ഗുപ്ത. കഴിഞ്ഞ് രണ്ട് വര്‍ഷമായുള്ള ചഹലിന്റെ ഫോമില്ലായ്മയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

“വളരെ സത്യസന്ധമായി പറഞ്ഞാല്‍, യുസിക്ക് (യുസ്‌വേന്ദ്ര ചഹാല്‍) മുന്നിലാണ് രാഹുല്‍ ചഹാര്‍ എന്നു തോന്നുന്നു. ഇതില്‍ അന്തിമ തീരുമാനം ശ്രീലങ്ക പരമ്പരയെയും ഐ.പി.എല്ലിനെയും ആശ്രയിച്ചിരിക്കും. കുല്‍ദീപിനെ സംബന്ധിച്ചിടത്തോളം ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം അത്ര നല്ല ഫോമിലല്ല. നാലുമാസത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല” ദീപ് ദാസ് ഗുപ്ത പറഞ്ഞു.

മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ലങ്കന്‍ പര്യടനം ഏറെ നിര്‍ണായകമാണെന്നും മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോക കപ്പ് ടീമില്‍ ഇടംപിടിക്കാമെന്നും ദീപ് ദാസ് ഗുപ്ത അഭിപ്രായപ്പെട്ടു. ഈ മാസം 18 നാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക.

ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ വഷളായതോടെ യു.എ.ഇയിയെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്