'മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കും, അതാണ് എന്റെ പ്രമാണം'

പ്രായവും കാലവും തോറ്റു പോകുന്ന വിസ്മയമാണ് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. ആരെയും വെല്ലുന്ന സ്‌റ്റൈലും ഗെറ്റപ്പുമായി, മലയാളത്തിന്റെ ആണ്‍സൗന്ദര്യ സങ്കല്‍പ്പം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക തന്നെ. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ എല്ലായ്‌പ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ നടന്‍ റഹമാന്‍ ഷെയര്‍ ചെയ്ത ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

“മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കും, അതാണ് എന്റെ പ്രമാണം” എന്നാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് റഹമാന്‍ കുറിച്ചത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ തനിക്ക് പ്രചോദനമാകുന്നത് മമ്മൂട്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഹമാന്‍ ഇവിടെ. റഹമാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

എണ്‍പതുകളിലെ നിരവധി ചിത്രങ്ങളിലെ ഹിറ്റ് കോമ്പോ ആയിരുന്നു മമ്മൂട്ടിയും റഹമാനും. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും സഹോദരങ്ങളായും സുഹൃത്തായുമെല്ലാം വേഷമിട്ടത്. ഇരുവരും ഒന്നിച്ച രാജമാണിക്യം വമ്പന്‍ വിജയമായിരുന്നു നേടിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ