"മായങ്ക് യാദവ് ഒറ്റ മത്സരം കൊണ്ട് തന്നെ ഇതിഹാസമായി മാറി"; ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ

ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ രാജകീയ വരവാണ് യുവ താരം മായങ്ക് യാദവ് നടത്തിയത്. ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കുകയും ചെയ്യ്തു. അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവർ മെയ്ഡൻ ആകുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് മായങ്ക് യാദവ്. ഇന്നലത്തെ മത്സരത്തിൽ നാല് ഓവറിൽ ഒരു മെയ്ഡനും 21 റൺസും വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു.

താരത്തിന്റെ മികവിനെ പ്രശംസിച്ച് ഒരുപാട് മുൻ താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ഐപിഎലിൽ കാലിന് പരിക്ക് ഏറ്റിട്ടും അദ്ദേഹം തിരികെ ഇന്ത്യൻ ടീമിൽ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യൻ കമന്റേറ്റർ ആകാശ് ചോപ്ര മായങ്കിനെ കുറിച്ച് സംസാരിച്ചു.

ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:

” ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് പേരാണ് അരങ്ങേറ്റം നടത്തിയത്. മായങ്ക് യാദവും, നിതീഷ് കുമാറും. ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം മെയ്ഡൻ ഓവർ നേടി. നാല് മാസമായി കളിക്കളത്തിലേക്ക് മായങ്ക് വന്നിട്ടില്ല. പരിക്കിൽ നിന്നും മുക്തി നേടിയാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ വയറ്റിനുള്ളിൽ ബട്ടർഫ്‌ളൈസ് പറക്കുന്ന പോലെ തോന്നി”

ആകാശ് ചോപ്ര തുടർന്നു:

“എന്തിരുന്നാലും മായങ്കിന് നല്ല സ്റ്റാർട്ട് ആണ് കിട്ടിയത്. കൂടാതെ അദ്ദേഹത്തിന്റെ ബോളിങ് ലൈൻസും എല്ലാം കൃത്യമായിരുന്നു. അദ്ദേഹം 140-150 kph ഇൽ എറിയാൻ ശ്രമിച്ചില്ല. ശരീരത്തിന് മാക്സിമം ശ്രദ്ധ കൊടുത്തു. മായങ്ക് ഒറ്റ മത്സരം കൊണ്ട് തന്നെ ഇതിഹാസമായി മാറി” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ