'അവര്‍ ടീമില്‍ ഇല്ലാത്തത് അപമാനകരം', രൂക്ഷവിമര്‍ശനം ഉയര്‍ത്തി ഇംഗ്ലീഷ് താരം

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും പേസര്‍ ജോഫ്ര ആര്‍ച്ചറും ഇടംപിടിക്കാത്തത് അപമാനകരമാണെന്ന് ബാറ്റര്‍ ജാസണ്‍ റോയ്. എങ്കിലും ഇംഗ്ലണ്ട് ടീം ബാറ്റിംഗിലും ബോളിംഗിലും ആഴമുള്ളതാണെന്നും റോയ് പറഞ്ഞു. പരിക്കേറ്റ ആര്‍ച്ചറും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ അവധിയെടുത്ത സ്‌റ്റോക്‌സും ലോക കപ്പ് കളിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു.

്‌സ്‌റ്റോക്‌സിന്റെയും ആര്‍ച്ചറുടെയും അഭാവം ഒരു പ്രശ്‌നമാണെന്ന ഞാന്‍ പറയില്ല. മറിച്ച് അത് അപമാനകരമാണ്. അങ്ങേയറ്റം ലജ്ജാവഹമാണ്. എങ്കിലും ഇരുവരും ആരോഗ്യവും കായികക്ഷമതയും വീണ്ടെടുക്കുന്ന വഴിയിലാണ്- ജാസണ്‍ റോയ് പറഞ്ഞു.

ഇംഗ്ലണ്ട് ടീമില്‍ മികച്ച താരങ്ങളുണ്ട്. ബാറ്റിംഗിലും ബോളിംഗിലും ആഴവും പരപ്പുമുണ്ട്. സന്നാഹ മത്സരങ്ങളില്‍ ഇംഗ്ലണ്ട് കളിക്കാര്‍ മികച്ച പ്രകടനം ഉറപ്പുവരുത്തി. അവര്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ട്. അതിനാല്‍ ആശങ്കകള്‍ ഇല്ലെന്നാണ് കരുതുന്നതെന്നും റോയ് പറഞ്ഞു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു