"ഇന്ത്യ അപകടത്തിലാണ്, ഓസ്‌ട്രേലിയ പ്രകടിപ്പിക്കുന്ന പ്രശ്നം വേറെ, ചിന്തിക്കുന്ന പ്രശ്നം വേറെ"; അപായ സൂചന നൽകി മുൻ പാകിസ്ഥാൻ താരം

നവംബർ 22 ആം തിയതി മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഹാട്രിക്ക് ജയം തേടിയാണ് ഇന്ത്യ ഇത്തവണ തയ്യാറെടുക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിക്കാൻ സാധിച്ചില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന WTC ഫൈനലിലേക്കുള്ള നിർണായക മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി.

ഇത്തവണ ഓസ്‌ട്രേലിയ ഗംഭീര തയ്യാറെടുപ്പുകളോടെയാണ് ഇന്ത്യയെ നേരിടാൻ വരുന്നത്. ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ടുകളാണ് വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ, ജസ്പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ. എന്നാൽ പരമ്പരയ്ക്ക് ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്ന താരങ്ങൾ ഇവരാരുമല്ല എന്നാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി അവകാശപ്പെടുന്നത്.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

“ഓസ്‌ട്രേലിയ ബുദ്ധിപരമായിട്ടാണ് മത്സരം കളിക്കുന്നത്. തീർച്ചയായും അവർ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരെ ഭയാകുന്നുണ്ട്. പക്ഷെ ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്നത് ഇവരാരെയും അല്ല, അത് ഋഷഭ പന്തിനെയാണ്. ഇപ്പോൾ അദ്ദേഹം തകർപ്പൻ ഫോമിലാണ് ഉള്ളത്, മാത്രമല്ല ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് ഭ്രാന്താണ്. അത് കൊണ്ട് ഇത്തവണ അവർ ടാർഗറ്റ് ചെയുന്നത് പന്തിനെ തന്നെയാണ്. അതാണ് അവരുടെ ബുദ്ധി. ഓസ്‌ട്രേലിയ ചിന്തിക്കുന്ന പ്രശ്നം വേറെ എന്നാൽ പ്രകടിപ്പിക്കുന്ന പ്രശ്നങ്ങൾ വേറെ. അതാണ് അവരുടെ ഗെയിം” ബാസിത് അലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും. കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും, ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ തകർത്തെറിഞ്ഞവരായിരുന്നു അവർ. അത് കൊണ്ട് ഇത്തവണ ഇന്ത്യ രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ