'ആ ടെസ്റ്റിന്റെ കാര്യത്തില്‍ ഒരു പിടിയുമില്ല', തുറന്നുപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

ഇംഗ്ലണ്ട് പര്യടനത്തിലെ ഉപേക്ഷിക്കപ്പെട്ട അഞ്ചാം ടെസ്റ്റിന്റെ കാര്യത്തില്‍ തനിക്ക് ഒന്നും അറിയില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. പരമ്പര ഇന്ത്യ ജയിച്ചതായാണ് കരുതുന്നതെന്നും രോഹിത് പറഞ്ഞു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത്.

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റിനെ കുറിച്ച് ഒരു പിടിയുമില്ല. ടെസ്റ്റിനെ ചുറ്റിപ്പറ്റി എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അടുത്ത വര്‍ഷം പരമ്പരയുടെ ഭാഗമാകാതെയുള്ള ഒരു ടെസ്റ്റാണോ നമ്മള്‍ കളിക്കുന്നത് ? പരമ്പര 2-1ന് നമ്മള്‍ ജയിച്ചതായാണ് ഞാന്‍ കരുതുന്നത്- രോഹിത് പറഞ്ഞു.

ടെസ്റ്റ് കരിയറിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍, ഇംഗ്ലണ്ടിലെ എന്റെ പ്രകടനം മികച്ചതായിരുന്നു. എന്റെ ഏറ്റവും മികച്ച പരമ്പര ഇതല്ല. അതിനി വരാന്‍ ഇരിക്കുന്നതേയുള്ളൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പുള്ള സമയത്ത് ഏതു തരത്തിലെ സാങ്കേതിക വിദ്യയും മനോനിലയും സ്വീകരിക്കണമെന്ന കാര്യത്തിലാണ് സമയം ചെലവിട്ടത്. അക്കാര്യത്തില്‍ ഏറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രോഹിത് പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'