സഞ്ജുവിനായി സച്ചിന്‍, ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശപ്പെടരുത്

തനിയ്ക്ക് ഒരു ഉപദേശം തരാമോയെന്നാണ് സച്ചിനോട് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ചോദിച്ചത്. ഉപദേശത്തിന്റെ ഒരു പൂക്കാലം തന്നെ സഞ്ജുവിന് സച്ചിന്‍ നല്‍കി. ടീം സെലക്ഷനെ കുറിച്ചൊന്നും ആലോചിച്ച് വിഷമിയ്‌ക്കേണ്ടെന്നും 100 ശതമാനം അര്‍പ്പണബോധത്തോടെ ക്രിക്കറ്റ് കളിക്കാനുമാണ് സഞ്ജുവിനോട് സച്ചിന്‍ പറഞ്ഞത്.

മലയാള മനോരമ വായനക്കാര്‍ക്കായി സച്ചിനോട് ചോദിക്കാന്‍ അവസരം ഒരുക്കിയപ്പോഴാണ് ചോദ്യകര്‍ത്താവായി സഞ്ജുവും എത്തിയത്. ചോദ്യവും ഉത്തരവും വായിക്കാം.

സഞ്ജുവിന്റെ ചോദ്യം

സര്‍, ക്രിക്കറ്റിന്റെ ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു എന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണു ഞാന്‍. 2013ല്‍ താങ്കളെ ആദ്യമായി കണ്ടപ്പോള്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ താങ്കള്‍ എന്നെ അടുത്തേക്കു വിളിച്ച് കുറെ സംസാരിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളായിരുന്നു അത്. 7 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും എനിക്കു ചോദ്യങ്ങളൊന്നുമില്ല. പക്ഷേ, അങ്ങയെപ്പോലെ ഒരു ഇതിഹാസ താരത്തില്‍നിന്ന് ഒരു ഉപദേശം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്…

സച്ചിന്റെ മറുപടി

സഞ്ജൂ,ഏറ്റവും ഒടുവില്‍ നമ്മള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്കോര്‍മയുണ്ട്. ക്രിക്കറ്റിനെ ആരാധിക്കുക, അപ്പോള്‍ ക്രിക്കറ്റ് നിങ്ങള്‍ക്കെല്ലാം നല്‍കും എന്നതായിരുന്നു എന്റെ വാക്കുകള്‍. ഇപ്പോഴും ഞാന്‍ അതു തന്നെ പറയുന്നു. കരിയറില്‍ വെല്ലുവിളികളുണ്ടാകും; ടീമില്‍ സ്ഥാനം കിട്ടാത്തത് ഉള്‍പ്പെടെ. പക്ഷേ, അതിനെക്കുറിച്ചോര്‍ത്തു തല പുകയ്‌ക്കേണ്ട. നമുക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍ 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക. ഒരു കാര്യവും വിട്ടുകളയാതിരിക്കുക.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ