ഒച്ചിഴയും പോലെ പഞ്ചാബ്; സണ്‍റൈസേഴ്‌സിന് ചെറിയ ലക്ഷ്യം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എത്തിപ്പിടിക്കാവുന്ന ലക്ഷ്യം നല്‍കി പഞ്ചാബ് കിങ്‌സ്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിപ്പട പഞ്ചാബ് ടീമിനെ 20 ഓവറില്‍ 125/7 എന്ന സ്‌കോറില്‍ ഒതുക്കി.

ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചിന്റെ ആനുകൂല്യം സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ ശരിക്കു മുതലെടുക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ പഞ്ചാബ് കിങ്‌സിന് 21 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെയും (21) മായങ്ക് അഗര്‍വാളിനെയും (5) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ജാസണ്‍ ഹോള്‍ഡര്‍ കിങ്‌സിന് നല്‍കിയത് ഇരട്ട പ്രഹരം.

വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ അടക്കമുള്ളവര്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ വിഷമിച്ചു. ഗെയ്ല്‍ (14) സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. പഞ്ചാബിന്റെ ടോപ് സ്‌കോററായ എയ്ദന്‍ മര്‍ക്രാമിനെ (27) അബ്ദുള്‍ സമദ് വീഴ്ത്തി. നിക്കോളസ് പൂരന്‍ (8) ദീപക് ഹൂഡ (13), നതാന്‍ എല്ലിസ് (12) എന്നിവരും രണ്ടക്കം കടന്നു. ഹര്‍പ്രീത് ബ്രാര്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഹോള്‍ഡര്‍ (3 വിക്കറ്റ്) സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ കേമന്‍. സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ ഇരകളെ വീതം കണ്ടെത്തി.

Latest Stories

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍