ഐപിഎൽ കാരണം മിക്ക്യ വിദേശ താരങ്ങളും പിഎസ്എലിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ചില താരങ്ങൾ പിഎസ്എലിൽ തന്നെ തുടർന്നു. അത്തരമൊരു താരമാണ് ദക്ഷിണാഫ്രിക്കൻ പ്ലയെർ റിലീ റൂസോ. ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ചത് പാകിസ്താൻ സൂപ്പർ ലീഗാണെന്നാണ് റുസോ പറയുന്നത്. പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് റൂസോ.
ഐപിഎൽ ഒരു ക്രിക്കറ്റ് ടൂർണമെന്റിനെക്കാൾ ഉപരി ബോളിവുഡിന്റെ സ്വാധീനമുള്ള ഒരു സിനിമ പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് റൂസോ പറഞ്ഞു. പിഎസ്എല്ലിലാണ് കൂടുതൽ കടുത്ത പോരാട്ടങ്ങൾ നടക്കുന്നതെന്നും ഒതുക്കമുള്ള ടൂർണമെന്റ് എന്ന നിലയിൽ പിഎസ്എൽ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐപിഎൽ ടീമുകൾ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരായി പിഎസ്എൽ താരങ്ങളെ റാഞ്ചിയതോടെ പല വിദേശ കളിക്കാരെയും പാകിസ്ഥാന് നഷ്ടമായിരിക്കുകയാണ്.