ഓരോ ഇന്നിങ്സിനും ശേഷവും പ്രോഗ്രസ് റിപ്പോർട്ട് വേണ്ട , അവന്റെ കാര്യത്തിൽ നിനക്കൊക്കെ എന്തിനാണ് ഇത്ര ചൊറിച്ചിൽ: ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിജയത്തിന് ശേഷം യുവ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗില്ലിൻ്റെ വിമർശകരെ രൂക്ഷമായി വിമർശിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഓസ്‌ട്രേലിയയിലെ മോശം ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, റെഡ്-ബോൾ ക്രിക്കറ്റിലെ സ്ഥിരതയില്ലായ്മയുടെ പേരിൽ ഗിൽ വിമർശിക്കപ്പെട്ടു.

എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളിൽ 86.33 ശരാശരിയിലും 103.60 സ്‌ട്രൈക്ക് റേറ്റിലും 259 റൺസുമായി ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി ഫിനിഷ് ചെയ്തുകൊണ്ട് 25-കാരൻ തനത് ശൈലിയിൽ പ്രതികരിച്ചു. ഗില്ലിൻ്റെ മികവ് ഇന്ത്യയെ 3-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യാൻ സഹായിച്ചു.

അവസാന ഗെയിമിലെ മിന്നുന്ന സെഞ്ച്വറി (112) ഉൾപ്പെടെ മൂന്ന് മത്സരങ്ങളിലും 50+ സ്കോർ ചെയ്തതിന് പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. “ഓരോ ഇന്നിംഗ്‌സിന് ശേഷവും നമ്മൾ കളിക്കാരെ വിലയിരുത്തുന്നു എന്നതാണ് പ്രശ്‌നം. അവൻ ഇപ്പോഴും ഒരു യുവ ബാറ്ററാണ്, അദ്ദേഹത്തിന് ഇപ്പോഴും 25 വയസ്സുണ്ട്. അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കടുപ്പമേറിയ ക്രിക്കറ്റാണ്. അവൻ ആ ഫോര്മാറ്റിലും മികവ് കാണിക്കുന്നു.”ഗംഭീർ പറഞ്ഞു

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഓരോ ഇന്നിംഗ്‌സിന് ശേഷവും ഒരു ക്രിക്കറ്ററെ വിലയിരുത്തി, മുന്നോട്ട് പോകാൻ ഞങ്ങൾക്ക് ആകില്ല. ഈ യുവതാരങ്ങളിൽ വിശ്വാസം അർപ്പിക്കാൻ തുടങ്ങണം. അയാൾക്ക് ഇപ്പോഴും 25 വയസ്സുണ്ട്, അവനെയും മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങളെയും ഡ്രസ്സിംഗ് റൂമിൽ ഞങ്ങൾ പിന്തുണച്ചാൽ അടുത്ത രണ്ട് വർഷങ്ങളിൽ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക.” അദ്ദേഹം പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി