IPL 2025: ഹൈദരാബാദ് ഇന്ന് 300 റൺ നേടുമെന്നുള്ള പ്രവചനം, രോഹിത്തിനോടൊപ്പം എയറിൽ സ്ഥാനം പിടിച്ച് ഡെയ്ൽ സ്റ്റെയ്നും; ഇനി മേലാൽ അണ്ണൻ വാ തുറക്കില്ല എന്ന് ട്രോളന്മാർ

2025 ലെ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, 300 റൺസിലധികം സ്‌കോർ നേടുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ പ്രവചിച്ചിരുന്നു. എന്നാൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ആകെ നേടാനായത് 162 റൺസ് ആണ്.

കഴിഞ്ഞ മാസം ഡെയ്ൽ സ്റ്റെയ്ൻ ഐപിഎൽ ചരിത്രത്തിലെ 300 റൺസ് നേടാനുള്ള ഹൈദരാബാദിന്റെ സാധ്യതയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു “ചെറിയ പ്രവചനം. ഏപ്രിൽ 17 ന് നമുക്ക് ഐപിഎല്ലിലെ ആദ്യ 300 റൺസ് കാണാം. ആർക്കറിയാം, അത് സംഭവിക്കുന്നത് കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാം.”

ഹൈദരാബാദിന്റെ വമ്പനടിക്കാരായ താരങ്ങളെ കണ്ട് നടത്തിയ വമ്പൻ പ്രവചനത്തിന് വലിയ രീതിയിൽ ഉള്ള ട്രോളുകളാണ് കിട്ടുന്നത്. 300 റൺ ഒകെ സ്വപ്നം മാത്രം ആണെന്നും ബുംറ ഉൾപ്പെടുന്ന ബോളിങ് നിരക്ക് എങ്ങനെ ഇങ്ങനെ പ്രവചിക്കാൻ തോന്നി എന്നും ആരാധകർ ചോദിക്കുന്നു. അതിനിടെ മത്സരത്തിലെ ഹൈദാരാബാദിന്റെ മോശം തുടക്കം കണ്ടപ്പോൾ തന്നെ സ്റ്റെയ്ൻ ഇങ്ങനെ പറഞ്ഞു-” നിർഭാഗ്യകരം, ഇന്ന് 300 റൺ കാണാൻ പറ്റില്ല

അതേസമയം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിൻറെ വെടിക്കെട്ട് ബാറ്റർമാരെ മുംബൈ ബൗളർമാർ ഫലപ്രദമായി പൂട്ടിയിട്ടപ്പോൾ 20 ഓവറിൽ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തിൽ 40 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിൻറെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് 29 പന്തിൽ 28 റൺസെടുത്തപ്പോൾ ഹെൻറിച്ച് ക്ലാസൻ 28 പന്തിൽ 37 റൺസടിച്ചു. മുംബൈക്കായി വിൽ ജാക്സ് മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബുംറ ആകട്ടെ 4 ഓവറിൽ 21 റൺ വഴങ്ങി 1 വിക്കറ്റ് എടുത്തു.

പഞ്ചാബിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ നാലിലൊന്ന് മികവ് പോലും ഹൈദരാബാദിന് ഇന്ന് ആവർത്തിക്കാനായില്ല . മുംബൈ ബോളർമാരുടെ അസാധ്യ മികവിന് മുന്നിൽ അവർക്ക് ജയിക്കാനായില്ല.

Latest Stories

IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു, ചെളിവാരിയെറിഞ്ഞു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവർ

'ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല, പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല'; ബിഎസ്എഫ്

IPL 2025: പന്തിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ടല്ല അത് നോട്ടൗട്ട് ആയത്, വിവാദ മങ്കാദിംഗ് വിഷയത്തിൽ നിയമം പറയുന്നത് ഇങ്ങനെ; വീഡിയോ കാണാം

'ഗോഡ്ഫാദര്‍' കോപ്പിയടിച്ച് അക്ഷയ് കുമാറിന്റെ 'ഹൗസഫുള്‍ 5'; ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു

‘ദിലീപ് സിനിമ കണ്ടത് സംവിധായകൻ ആവർത്തിച്ച് അഭ്യർത്ഥിച്ചതുകൊണ്ട്, വിവാദമാകുമെന്നറിഞ്ഞിരുന്നെങ്കിൽ സിനിമ കാണുന്നത് ഒഴിവാക്കുമായിരുന്നു'; എംഎ ബേബി

IPL 2025: ഋഷഭ് പന്ത് ഒരു മാന്യൻ ആയതുകൊണ്ട് നിങ്ങൾ രക്ഷപെട്ടു, ടോസിൽ സംഭവിച്ചത് വമ്പൻ അബദ്ധം; ഇതൊക്കെ ശ്രദ്ധിക്കണ്ടേ ജിതേഷേ എന്ന് ആരാധകർ

ഏഴ്, എട്ട്, ഒൻപത്.. സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം; ലക്ഷ്യത്തിൽ എത്തും മുൻപ് തകർന്നുവീണു

അജിത്ത് സിനിമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും; ഇളയരാജയ്ക്ക് പിന്നാലെ ധനുഷിന്റെ പിതാവ് കസ്തൂരി രാജയും

IPL 2025: സാല കപ്പ് പറഞ്ഞ് കുറെ ട്രോളിയത് അല്ലെ നീയൊക്കെ, ഒരൊറ്റ മത്സരം കൊണ്ട് ചരിത്രത്തിലിടം നേടി ആർസിബി; കൂടാതെ അപൂർവ നേട്ടങ്ങളും, കൈയടിച്ച് ആരാധകർ