RCB VS KKR: ആരാധകരെ ആ പ്രവർത്തി ദയവായി ചെയ്യരുത്, മത്സരത്തിന് മുമ്പ് അഭ്യർത്ഥനയുമായി ആകാശ് ചോപ്ര; കോഹ്‌ലി സ്നേഹം പണിയാകുമോ?

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർ‌സി‌ബി) ഇന്ന് നടക്കാനിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആരാധകരോട് വെള്ള വസ്ത്രം ധരിക്കരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭ്യർത്ഥിച്ചു. അത്തരമൊരു നീക്കം കളിക്കാർക്ക്, പ്രത്യേകിച്ച് ഫീൽഡർമാർക്ക്, പന്ത് കാണാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ബെംഗളൂരുവിൽ നടക്കുന്ന ഐ‌പി‌എൽ 2025 ലെ 58-ാം മത്സരത്തിൽ ആർ‌സി‌ബി കെ‌കെ‌ആറിനെ നേരിടും. കോഹ്‌ലിയുടെ വിശിഷ്ട ടെസ്റ്റ് കരിയറിന് നന്ദി അർപ്പിക്കാൻ ആരാധകർ വെള്ള ജേഴ്‌സി ധരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“കേട്ട മറ്റൊരു കാര്യം, ധാരാളം വെള്ള ടീ-ഷർട്ടുകൾ വിറ്റഴിക്കപ്പെടുന്നു എന്നതാണ്. വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിന്റെ അവസാനം അദ്ദേഹത്തിന് വിടപറയാൻ അത്തരമൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വെളുത്ത ടീ-ഷർട്ടുകളിൽ ആളുകൾ കൂട്ടത്തോടെ എത്തിയാൽ അത് പന്ത് നഷ്ടപെടുന്നത് ഉൾപ്പെടെ ഒരുപാട് പ്രശ്നത്തിലേക്ക് നയിക്കും” ചോപ്ര പറഞ്ഞു

“നിങ്ങളുടെ ഹൃദയത്തിൽ ത്രിവർണ്ണ പതാക സൂക്ഷിക്കുക, ആർ‌സി‌ബി ജേഴ്‌സി ധരിക്കുക, പിന്നിൽ കോഹ്‌ലി എന്ന് എഴുതുക. എല്ലാവരും വെള്ള ധരിച്ച് വന്നാൽ ആരാണ് ഫീൽഡ് ചെയ്യുക? ക്യാച്ചുകൾ എടുക്കുമ്പോൾ പന്ത് മുഖത്ത് തട്ടും. പന്ത് കാണികളുടെ ഇടയിൽ നിന്ന് കണ്ടെത്താൻ ആകാതെ വരും. അതിനാൽ കുറച്ചുകൂടി ശ്രദ്ധിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്നത്തെ മത്സരം ജയിക്കാനായാൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി ബാംഗ്ലൂർ മാറും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ