'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

ടി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും ഐസിസി ചെയർമാൻ ജയ് ഷായും കോച്ച് ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിൽ ക്ഷേത്ര സന്ദർശനം നടത്തിയതിൽ മുൻ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമം​ഗം കൂടിയായ കീർത്തി ആസാദ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

‘ടീം ഇന്ത്യയ്ക്ക് നാണക്കേട്’ എന്നാണ് കീർത്തി ആസാദ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കായികരംഗം ഒരു പ്രത്യേക മതത്തെയല്ല, മറിച്ച് മുഴുവൻ രാജ്യത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇപ്പോഴിതാ കീർ‌ത്തി ആസാദിന്റെ വിമർശനങ്ങളോട് ഇന്ത്യൻ താരം ഇഷാൻ കിഷൻ പ്രതികരിച്ചിരിക്കുകയാണ്.

‘ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. കീർത്തി ആസാദിന്‍റെ ചോദ്യങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുന്നില്ല. ദയവായി നല്ല വല്ല കാര്യവും ചോദിക്കൂ. ഞങ്ങൾ രാജ്യത്തിന് വേണ്ടിയാണ് ക്രിക്കറ്റ് കളിക്കുന്നത്. ഞങ്ങൾ ലോകകപ്പ് ജയിച്ചിരിക്കുകയാണ്. നിങ്ങൾ ചോദിക്കുന്നത് തികച്ചും അർത്ഥശൂന്യമായ കാര്യങ്ങളാണ്. നിലവിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇന്ത്യൻ ടീം വിജയിച്ചത് രാജ്യത്തിന് വലിയ കാര്യമാണ്. വരും കാലങ്ങളിലും ഇത്തരത്തിൽ മികച്ച രീതിയിൽ കളിക്കാനും രാജ്യത്തിനായി കൂടുതൽ വിജയങ്ങൾ നേടാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു‘, കിഷൻ പറഞ്ഞു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി