സഞ്ജുവിന് ഒരുപക്ഷെ ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത് ഇഷാൻ തന്നെ ആയിരിക്കും, രാജസ്ഥാൻ നായകനെ പോലെയല്ല അയാൾ കിട്ടിയ അവസരങ്ങൾ എല്ലാം നന്നായി ഉപയോഗിക്കുകയാണ്

ഇന്ത്യൻ ടീമിൽ ഒരു അവസരം , ക്രിക്കറ്റ് കളിക്കുന്ന ഏതൊരു താരവും ആഗ്രഹിക്കുന്ന ഒരു കാര്യം ആയിരിക്കും ഇത്. എന്നാൽ ഇത് എളുപ്പമാണോ? 10 വർഷം മുമ്പ് ഉണ്ടായിരുന്ന സാഹചര്യം ഉള്ളത്, അല്ല എന്നുറപ്പിച്ച് പറയാം. അന്ന് ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനത്തിന്റെ നൂറുമടങ്ങ് ബുദ്ധിമുട്ടാണ് ഇപ്പോൾ. ഒറ്റ വഴിയേ ഉള്ളു, കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുക.

നമ്മുടെ സഞ്ജുവിനെ സംബന്ധിച്ച് ഈ സീസണിലേക്ക് വരുമ്പോൾ കാര്യങ്ങൾ അനുകൂലം ആയിരുന്നു, പന്ത് പരിക്ക് കാരണം കളിക്കുന്നില്ല, രാഹുൽ മോശം ഫോമിൽ, ഇഷാൻ മോശം ഫോമിൽ. അങ്ങനെ എല്ലാം അനുകൂലം. എന്നാൽ ആ സാഹചര്യത്തെ അയാൾ പൂർണമായി ഉപയോഗപെടുത്തിയില്ല. ഭേദപ്പെട്ട പ്രകടനം നടത്തി എങ്കിലും ഇന്ത്യൻ സെലെക്ടറുമാരുടെ പിടിച്ചുപറ്റാൻ അത് മതിയായോ എന്ന് ചോദിച്ചാൽ സഞ്ജുവിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇരട്ടത്താപ്പ് നയമുള്ള സെലെക്ടറുമാർ പറയുകയും വേണ്ട.

സീസണിൽ 13 മത്സരങ്ങളിലായി സഞ്ജു നേടിയത് 360 റൺസാണ്. അതെ സമയം ഇന്ത്യൻ ടീമിൽ അദ്ദേഹത്തോടൊപ്പം സ്ഥാനത്തിനായി മത്സരിക്കുന്ന ഇഷാൻ നേടിയത് 425 റൺസാണ്. സീസണിന്റെ രണ്ടാം പകുതിയിൽ കൂടുതൽ സ്ഥിരതയോടെ കളിക്കാൻ ഇഷാൻ കിഷന് സാധിച്ചു. ഇരട്ട സെഞ്ച്വറി നേട്ടത്തിൽ എത്തിയപ്പോൾ തന്നെ ടീമിലെ സ്ഥാനം ഉറപ്പാക്കിയ താരം അത് അടിവരടിയിടുന്ന പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ