ഇവന്‍ കീപ്പര്‍ തന്നെയോ? പന്തിന്റെ മണ്ടത്തരത്തില്‍ ഞെട്ടി ഇന്ത്യ

രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആദ്യ ട്വന്റി 20 യില്‍ ഡിആര്‍എസിലാണ് പിഴച്ചതെങ്കില്‍ ഇത്തവണ അതിലും വലിയ മണ്ടത്തരമാണ് “ധോണിയുടെ പിന്‍ഗാമി” കാണിച്ചു കൂട്ടിയത്.

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബംഗ്ലാദേശിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ട് തകര്‍ക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും അശ്രദ്ധ മൂലം റിഷഭ് പന്ത് അവിശ്വസനീയമായി അതു നഷ്ടപ്പെടുത്തുകയായിരുന്നു.

യുസ്വേന്ദ്ര ചഹലെറിഞ്ഞ ആറാം ഓവറില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ലിറ്റണ്‍ ദാസിനെ സ്റ്റമ്പ് ചെയ്‌തെങ്കിലും സ്റ്റമ്പ നു മുന്നില്‍ കയറി പന്തു പിടിച്ചതിന്റെ പേരില്‍ പന്ത് നോബോളായി മാറി. പന്ത് കൃത്യമായി കൈകളിലെത്തിയ ശേഷം സാവധാനം സ്റ്റമ്പ് ചെയ്താല്‍ പോലും അതു വിക്കറ്റാകുമായിരുന്നു.

https://twitter.com/barainishant/status/1192446051493597184?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1192446051493597184&ref_url=https%3A%2F%2Findianexpress.com%2Farticle%2Fsports%2Fcricket%2Frishabh-pant-stumping-schoolboy-error-redeems-himself-later-6108554%2F

എന്നാല്‍, പന്ത് കാണിച്ച അശ്രദ്ധ ലിറ്റണ്‍ ദാസിനു “ജീവന്‍” നല്‍കി. ലിറ്റിണ്‍ ദാസ് പിന്നീട് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ലിറ്റണ്‍ ദാസ് നല്‍കിയ അനായാസ ക്യാച്ച് നായകന്‍ രോഹിത് ശര്‍മയും നിലത്തിട്ടു.

വിക്കറ്റിനു പിന്നില്‍ നിന്ന് അശ്രദ്ധ കാണിച്ച പന്തിനെ ക്രിക്കറ്റ് പ്രേമികള്‍ വെറുതെ വിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളായിരുന്നു പന്തിനെ തേടിയെത്തിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍