അലസത വിനയായി; ദുരന്തമായി ഹാർദ്ദിക്ക്

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയമാണ് ഹാർദ്ദിക്ക് പാണ്ഡ്യ. കളിക്കളത്തിനകത്തും പുറത്തും താരമാണ് ഹാർദ്ദിക്ക്. ബാറ്റുകൊണ്ടും ബോളുകൊണ്ടും വിസ്മയം തീർക്കുന്ന ഈ മുംബൈക്കാരൻ ഫീൽഡിം​ഗിലും പുലിയാണ്.

എന്നാൽ ഇപ്പോൾ അതേ പാണ്ഡ്യ ഇപ്പോള്‍  വിമശനങ്ങളേറ്റ് പുളയുകയാണ്. ഒരു റണ്ണൌട്ടിന്‍റെ പേരിലാണ് പാണ്ഡ്യ തിരിച്ചടിയേറ്റുവാങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാണ്ഡ്യയുമായി ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക്. എന്നാൽ പാണ്ഡ്യയുടെ അശ്രദ്ധ ആ കൂട്ട്കെട്ട് പൊളിക്കുകയായിരുന്നു.

കോഹ്ലിയുടെ സെഞ്ച്വറിയ്ക്ക് ശേഷമായിരുന്നു പാണ്ഡ്യ പുറത്തായത്. റണ്ണിനായി ഓടിയ പാണ്ഡ്യ കോഹ് ലിയുടെ നിർദ്ദേശത്തെ തുടർന്ന് തിരിഞ്ഞോടി. എന്നാൽ ക്രീസിൽ ബാറ്റ് കുത്താന്‍ താരം മറന്നത് വിനയായി.

വെർണോൺ ഫിലാൻഡറിന്റെ കൈകളിലെത്തിയ പന്ത് താരം കൃത്യമായി സ്റ്റംപില്‍ കൊള്ളിച്ചപ്പോള്‍ പാണ്ഡ്യയ്ക്ക് പുറത്താകാനായിരുന്നു വിധി.

ഏറെ രസകരമായ കാര്യം ഔട്ടായത് മനസ്സിലാക്കാതെ സ്റ്റംപിൽ തട്ടിയ ബോൾ ദൂരേക്ക് പോയപ്പോൾ പാണ്ഡ്യ അടുത്ത റൺസിനായി ഓടുകയും ചെയ്തു. പാണ്ഡ്യുടെ അലസമായ ഓട്ടമാണ് വിക്കറ്റ കളഞ്ഞികുളിച്ചത്.

https://twitter.com/WasiyullahB/status/952824617890078720

അതേസമയം ഹാർദ്ദിക്കിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ​ഗവാസ്ക്കർ. കമന്ററി ബോക്സിലുണ്ടായിരുന്ന ​ഗവാസ്ക്കർ പാണ്ഡ്യയുടെ മണ്ടത്തരത്തിനെ മാപ്പർഹിക്കാത്ത തെറ്റ് എന്നാണ് വിശേഷിപ്പിച്ചത്. ആരാധകരും പാണ്ഡ്യെ വെറുതെ വിട്ടില്ല. പാണ്ഡ്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സിനും ഇതേ മണ്ടത്തരം കാട്ടിയിട്ടുണ്ട്. സ്റ്റോക്സ് കാട്ടിയ മണ്ടത്തരമാണ് പാണ്ഡ്യയും കാട്ടിയതെന്നാണ് ആരാധകർ പറയുന്നത്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം