സിംബാബ്‌വെ താരത്തിന്റെ ഹെല്‍മറ്റ് എറിഞ്ഞ് തകര്‍ത്ത് പാക് താരം- വീഡിയോ

സിംബാബ്‌വെ താരം തിനാഷേ കമുന്‍കാംവെയുടെ ഹെല്‍മെറ്റ് തകര്‍ത്ത് പാകിസ്ഥാന്‍ പേസ് ബോളര്‍ അര്‍ഷാദ് ഇഖ്ബാല്‍. രണ്ടാം ടി20യിലെ സിംബാബ്‌വെ ഇന്നിംഗ്‌സിലെ ഏഴാം ഓവറിലാണ് അര്‍ഷാദ് ഇഖ്ബാലിന്റെ പന്ത് സിംബാബ്‌വെ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്തത്.

അര്‍ഷാദിന്റെ ഓവറിലെ ആദ്യ രണ്ടു പന്തും പ്രതിരോധിച്ച കമുന്‍കാംവെയ്ക്ക് മൂന്നാം പന്തില്‍ പിഴച്ചു. അര്‍ഷാദിന്റെ ഉയര്‍ന്നുവന്ന പന്ത് പുള്‍ ചെയ്യാനുള്ള താരത്തിന്റെ ശ്രമം പിഴച്ചതോടെ പന്ത് നേരെവന്ന് ഹെല്‍മറ്റിലിടിച്ചു. പന്തിടിച്ചതിന്റെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ മുകള്‍പാളി അടര്‍ന്നു തെറിച്ചു പോയി.

തുടര്‍ന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സിംബാബ്‌വെ ടീമിന്റെ ഫിസിയോ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ചു. പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെ കമുന്‍കാംവേ ബാറ്റിംഗ് തുടര്‍ന്നു. പാക് ജഴ്സിയില്‍ അര്‍ഷാദിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

മത്സരത്തില്‍ സിംബാബ്‌വെ 19 റണ്‍സിന് പാകിസ്ഥാനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.5 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടായി. 40 പന്തുകള്‍ നേരിട്ട് നാലു ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത കമുന്‍കാംവേയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം