പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

വൻ തോൽവികളിലേക്ക് കാല് വെക്കുന്ന ടീമായി മാറിയിരിക്കുകയാണ് പാകിസ്ഥാൻ. പുരുഷ, വനിതാ ടീമുകളിൽ ഒരു മാറ്റവുമില്ലാതെ എതിരാളികൾക്ക് അവരുടെ മോശം പ്രകടനം കൊണ്ട് പോയിന്റ് കൊടുക്കുകയാണ് താരങ്ങൾ. ഇപ്പോൾ നടക്കുന്ന വനിതാ ടി 20 ലോകകപ്പിലും ദയനീയ പ്രകടനമാണ് പാകിസ്താൻ നടത്തുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളും തോറ്റ പാക് പെൺപട ഗ്രൂപ്പ് റൗണ്ടിൽ നിന്ന് കടക്കില്ല എന്ന് ഉറപ്പായി. കഴിഞ്ഞ ലോകകപ്പിലും അവസാന സ്ഥാനക്കാരാണ് പാകിസ്താൻ പുറത്തായിരുന്നത്.

കൂടാതെ ടീമിനുള്ളിലും വൻഭിന്നതയാണ് ഉള്ളത്. ടീം മെന്ററും അനൗദ്യോഗിക ഹെഡ് കോച്ചുമായ വഹാബ് റിയാസും ക്യാപ്റ്റൻ ഫാത്തിമ സനയും തമ്മിൽ സെലക്ഷൻ കാര്യങ്ങളിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് സീനിയർ താരം ആലിയ റിയാസിന്റെ ഭർത്താവ് അലി യൂനിസ് ടീം ഹോട്ടലിലെ തന്റെ മുറിയിൽ താമസിക്കുന്നതിനെ സന എതിർത്തത് വാർത്തയായിരുന്നു. സനയുടെ നിർബന്ധപ്രകാരമാണ് അലി യൂനിസിനോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ അന്തിമമായി തീരുമാനിച്ചപ്പോൾ ആലിയയെ ഒഴിവാക്കണമെന്ന് സന നിർബന്ധം പിടിച്ചിരുന്നു. പക്ഷേ ഹെഡ് കോച്ച്‌ വഹാബിന്റെ നിർബന്ധത്തിൽ ആലിയ കളിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല.

Latest Stories

'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി