'പാകിസ്താനൊക്കെ വെറും കുഞ്ഞൻ ടീം, എന്നാൽ ഇന്ത്യ കരുതിയിരിക്കേണ്ടത് ആ നാല് ടീമുകൾക്കെതിരെ': സഞ്ജയ് മഞ്ജരേക്കര്‍

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ടി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് അത്ര പ്രാധാന്യം നൽകേണ്ടതില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിൽ വലിയ അന്തരമുണ്ടെന്നും പാകിസ്‌താനെ പരാജയപ്പെടുത്തുന്നത് ഇപ്പോൾ ഒരു ‘കുഞ്ഞൻ ടീമിനെ’ തോൽപ്പിക്കുന്നത് പോലെ അനായാസമാണെന്നും മഞ്ജരേക്കര്‍ പരിഹസിച്ചു.

‘നിങ്ങൾക്ക് മുന്നിൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഉണ്ട്. അതാണ് കണ്ടിരിക്കേണ്ട മത്സരങ്ങൾ. നമുക്ക് അഭിമാനം തോന്നണമെങ്കിൽ ഇന്ത്യ തോൽപ്പിക്കേണ്ടത് ആ ടീമുകളെയാണ്. ഒരുപക്ഷേ 90-കളിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തുമ്പോൾ നിങ്ങൾക്ക് വലിയ സന്തോഷം തോന്നിയിട്ടുണ്ടാകാം. എന്നാൽ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത് ഒരു കൊച്ചു ടീമിനെ തോൽപ്പിക്കുന്നത് പോലെയാണ്. അത്രത്തോളം പാകിസ്താൻ തകർന്നു കഴിഞ്ഞു. അത് ഏഷ്യ കപ്പിലും ഞാൻ കണ്ടതാണ്. ഇന്ത്യ-പാക് മത്സരങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും മൈതാനത്ത് പലപ്പോഴും ആ ആവേശം ഉണ്ടാകാറില്ല’

‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ-പാകിസ്താൻ മത്സരം ഇപ്പോൾ ഒരു വലിയ സംഭവമല്ല. പാകിസ്താൻ പിന്മാറിയാൽ അത് ലോകകപ്പിന്‍റെ മൂല്യം കുറയ്ക്കില്ല. പകരം കരുത്തരായ മറ്റ് ടീമുകൾക്കെതിരായ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്’ മഞ്ജരേക്കർ പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "