ചാമ്പ്യൻസ് ട്രോഫി 2025: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തത് 'എഐ'!

പാകിസ്ഥാൻ ക്രിക്കറ്റിന്റെ ടീം തിരഞ്ഞെടുപ്പ് പ്രക്രിയയെ വിമർശിച്ച് പാക് മുൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. എഐ ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തതെന്ന് മുഹമ്മദ് ഹഫീസ് പരിഹസിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ടീം ഇന്ത്യയ്‌ക്കെതിരെ നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇത് ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള പാക് ‌ടീമിന്റെ സാധ്യതകളെ സങ്കീർണ്ണമാക്കി.

ടീമിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും എട്ട് ടീമുകളുടെ ടൂർണമെന്റിൽ പങ്കെടുക്കേണ്ട കളിക്കാരെക്കുറിച്ചും നിരവധി പാകിസ്ഥാൻ വിദഗ്ധർ അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം നൽകിയ വിദഗ്ധരിൽ ഒരാളാണ് മുൻ ഓൾറൗണ്ടറും 2017 ചാമ്പ്യൻസ് ട്രോഫി ജേതാവുമായ മുഹമ്മദ് ഹഫീസ്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ സ്റ്റാറ്റിസ്റ്റീഷ്യൻമാർക്ക് പകരം പാക് ബോർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്നുണ്ടെന്ന് ധീരമായ അവകാശവാദം ഉന്നയിച്ച അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ കമ്മിറ്റിയെ വിമർശിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയാണ് ഇവർ ടീം തിരഞ്ഞെടുപ്പ് നടത്തുന്നത്. തങ്ങൾക്ക് ഒരു സ്റ്റാറ്റിസ്റ്റിഷ്യൻ ഉണ്ടെന്ന് അവർ പറയുന്നു; ടീമുകൾ എങ്ങനെ നിർമ്മിക്കണമെന്ന് അവർക്കറിയാം. ഞങ്ങൾക്ക് എല്ലാം അറിയാം. അവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ചാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. ആദ്യം പോയി നിങ്ങളുടെ പേര് എഐയിൽ തിരയുക- ഒരു പ്രാദേശിക ടിവി ഷോയിൽ സംസാരിക്കവെ ഹഫീസ് പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ സങ്കീര്‍ണ്ണമായി. ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റ പാക് ടീം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും തോറ്റിരുന്നു. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമിയിലേക്ക് മുന്നേറാനാകൂ.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി