മറ്റൊരു സഹോദരനില്‍ പിറന്ന അമ്മ, ഭീമാബദ്ധം പിണഞ്ഞ് പാക് സൂപ്പര്‍ താരം

പാക് താരം ഉമര്‍ അക്മലിന് ഇപ്പോള്‍ ഒട്ടും നല്ലകാലമല്ല. പാക് ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. അഴിമതി വിരുദ്ധ സംഘത്തിന്റെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഉമര്‍ അക്മലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ തന്റെ ടീമായ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് ഇസ്ലാമാബാദിനെ നേരിടാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് ഉമര്‍ അക്മലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല.

അതിനിടയില്‍ മറ്റൊരു “അക്കിടിയും” ഉമര്‍ അക്മലിന് സംഭവിച്ചു. അക്മലിന്റെ ട്വീറ്റാണ് ആരാധകരില്‍ ചിരി പടര്‍ത്തിയത്. പാക് മുന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാക്കിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഉമര്‍ എഴുതിയത് മറ്റൊരു സഹോദരനില്‍ നിന്നുള്ള അമ്മ എന്നാണ്.

അബദ്ധം മനസ്സിലായതോടെ അക്മല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അതിന് മുമ്പ് തന്നെ ആരാധകര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് കൈക്കലാക്കിയിരുന്നു. ആരാധരുടെ ട്രോളേറ്റ് പുളയുകയാണ് ഇപ്പോള്‍ പാക് താരം.

Latest Stories

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ