ഓസ്‌ട്രേലിയയ്ക്ക് എതിരേ പാകിസ്ഥാന്‍ നായകന്റെ ഉജ്ജ്വല ബാറ്റിംഗ് ; മുന്‍ ഇംഗ്‌ളണ്ട് മൈക്ക് അതേര്‍ട്ടന്റെ റെക്കോഡ് തകര്‍ത്തു

കാല്‍ നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റ് പര്യടനത്തിനായി എത്തിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരേ റെക്കോഡ് നേട്ടം നടത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ ബബര്‍ അസം. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിനെതിരേ പൊരുതുന്ന ബാബര്‍ അസം കളിയിലെ നാലാം ഇന്നിംഗ്‌സില്‍ ഉജ്വല ബാറ്റിംഗ് നടത്തി റെക്കോഡിട്ടു.

ഒരു മത്സരത്തിലെ നാലാം ഇന്നിംഗ്‌സില്‍ ഒരു ടീം ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബാബര്‍ അസം കുറിച്ചത്. ഇംഗ്‌ളണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടന്റെ 185 റണ്‍സന്റെ റെക്കോഡാണ് ബാബര്‍ അസം തിരുത്തിയത്. 396 പന്തുകള്‍ നേരിട്ട അസം 189 റണ്‍സുമായി നില്‍ക്കുകയാണ്. 20 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. 1995 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന മത്സരത്തിലായിരുന്നു പുറത്താകാതെ അതേര്‍ട്ടണ്‍ 185 റണ്‍സ് എടുത്തത്. 492 പന്തുകളില്‍ നിന്നായിരുന്നു ഈ സ്‌കോര്‍. 29 ബൗണ്ടറികളാണ് താരം പറത്തിയത്.

ബാബര്‍ അസമിന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. ചൊവ്വാഴ്ച വെറും 97 റണ്‍സ് എടുത്തപ്പോള്‍ തന്നെ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 506 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയ പാകിസ്താന് മുന്നിലേക്ക് വെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 148 റണ്‍സ് അടിച്ച പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 376 റണ്‍സ് എടുത്തു നില്‍ക്കുകയാണ്.

Latest Stories

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്