ഇരട്ടത്താപ്പ് സമീപനം ഒക്കെ ബാക്കി ഉള്ളവർക്ക്, അയാൾ കോഹ്‌ലിയുടെ കാര്യത്തിൽ പറഞ്ഞത് ശരിയല്ലേ; കോഹ്ലി കാരണം അമ്പയർമാർ സമ്മർദ്ദത്തിലായെന്ന് വസീം അക്രം

ഇനി ഒരു തിരിച്ചുവരവില്ല തനിക്ക് വിരമിച്ച് പോയിക്കൂടെ എന്ന് ചോദിച്ചവരുടെ മുന്നിൽ വിക്കറ്റ് കളയാതെ ക്രീസിൽ തന്നെ അവസാനം വരെ ഉണ്ടാകാൻ എന്ന് മാറ്റി പറയിപ്പിക്കാൻ കോഹ്‍ലിക്ക് സാധിച്ചു, ഫോം ഇല്ലാത്തതിന്റെ പേരിൽ വിമർശനം കേട്ട നാളുകളിൽ നിന്ന് ഫോമിന്റെ പരകോടിയിലേക്ക് അയാൾ പഴയ പോലെ മടങ്ങിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കോഹ്ലി പ്രതാപകാലത്തെ അനുസരിപ്പിച്ച് കോഹ്ലി മടങ്ങി എത്തിയിരിക്കുന്നു.

ഈ ലോകകപ്പിൽ മൂനാം അർദ്ധ സെഞ്ചുറി നേടിയ കോഹ്ലി വെറും ഒരു തവണ മാത്രമാണ് പുറത്തായത് ഈ ടൂർണമെന്റിൽ. കോഹ്ലി തിളങ്ങാതിരുന്ന മത്സരത്തിലാണ് ഇന്ത്യ തോറ്റതെന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശുമായി നടന്ന മത്സരവുമായി ബന്ധപ്പെട്ട കോഹ്ലി ഉൾപ്പെട്ട സംഭവുമായി പ്രതികരണം അറിയിക്കുകയാണ് വസീം അക്രം.

മത്സരത്തിൽ നിശ്ചിത അളവിൽ കൂടുതൽ ഉയര്ന്ന് വന്ന പന്ത് നോ ബോൾ ആണെന്ന് കോഹ്ലി അമ്പയറുമാരെ ബോധ്യപെടുത്തിയിരുന്നു. എന്തായാലും അമ്പയറുമാർ അത് നോ ബോൾ വിളിക്കുക തന്നെ ചെയ്തു, ഇത് നായകൻ ഷക്കിബിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോഹ്‌ലിയോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു.
നിങ്ങൾ നിങ്ങളുടെ ബാറ്റിംഗ് ചെയ്യുക, അമ്പയർമാർ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് ഷാക്കിബ് പറയുന്നത്.

അക്രം പറഞ്ഞത് ഇങ്ങനെ- നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഷാകിബ് പറയുന്നത്. നിങ്ങൾ എന്തെങ്കിലും കാൾ വിളിച്ചാൽ ഉദ്ധാരണത്തിന് നോ ബോള് വൈഡ് ഒകെ നിങ്ങൾ അമ്പയറുടെ മേൽ സമ്മർദ്ദം ചെലുത്താൻ പോകുന്നു, തീർച്ചയായും കോഹ്ലി ഒരു വലിയ ബർണാഡ് തന്നെയാണ് . അതിനാൽ ചിലപ്പോൾ അമ്പയർമാർ സമ്മർദ്ദത്തിലാകും,” എ സ്പോർട്സിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മുൻ ക്രിക്കറ്റ് താരം പറഞ്ഞു.

പാകിസ്താനുമായി നടന്ന മത്സരത്തിൽ സമാനമായ രീതിയിൽ കോഹ്ലി നോ ബോൾ ആക്ഷൻ കാണിച്ചതും വിവാദമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ