എന്റെ ജീവൻ കൊടുത്തും രോഹിത്തിനെ അടുത്ത ലേലത്തിൽ ടീമിലെടുക്കുമെന്ന് പ്രീതി സിന്റ, റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി ഉടമകൾ

സീനിയർ ഇന്ത്യൻ ബാറ്റർ രോഹിത് ശർമ്മ ഐപിഎൽ 2024-ൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ്. ടീം എന്ന നിലയിൽ മുംബൈക്ക് അത്ര നല്ല സമയം അല്ലെങ്കിലും ബാറ്റർ എന്ന നിലയിൽ ഹിറ്റ്മാൻ എതിർ ബോളര്മാര്ക്ക് തലവേദന സൃഷ്ടിക്കുകയാണ്. മുംബൈ ഇന്ത്യൻസിന് അവരുടെ മിക്ക ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിലും മികച്ച തുടക്കം നൽകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ ബാറ്റിംഗ് മികവ് കണക്കിലെടുത്ത്, പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിൻ്റ 2025 ലെ മെഗാ ലേലത്തിൽ ബാറ്റിംഗ് മാസ്ട്രോയെ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നിരുന്നാലും, പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെൻ്റിൻ്റെ ഏറ്റവും പുതിയ സ്ഥിരീകരണം അനുസരിച്ച്, ഐപിഎൽ സിൻ്റ അത്തരം പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അടിസ്ഥാന രഹിതമായ കിംവദന്തിയെന്ന് പറഞ്ഞ് പഞ്ചാബ് ഇത് തള്ളിക്കളഞ്ഞു.

പഞ്ചാബ് കിങ്‌സ് ഉടമ പറഞ്ഞു എന്ന് പ്രചരിച്ച ട്വീറ്റ് ഇങ്ങനെയാണ്- “രോഹിത് ശർമ്മ മെഗാ ലേലത്തിൽ വന്നാൽ അവനെ സ്വന്തമാക്കാൻ ഞാൻ എൻ്റെ ജീവിതം വേണമെങ്കിൽ അതും വേണ്ടെന്ന് വെക്കും. ഞങ്ങളുടെ ടീമിൽ കുറച്ച് സ്ഥിരതയും ചാമ്പ്യൻ മാനസികാവസ്ഥയും കൊണ്ടുവരുന്ന ഒരു ക്യാപ്റ്റനെ മാത്രമേ ഞങ്ങൾക്ക് നഷ്ടമായിട്ടുള്ളൂ,” ഇതായിരുന്നു ട്വീറ്റ്. അതേസമയം അടുത്ത വര്ഷം മെഗാ ലേലം നടക്കാനിരിക്കെ താരം ടീം മാറാനുള്ള സാധ്യതകൾ കൂടുതലാണ്. ഡൽഹി, ചെന്നൈ ടീമുകൾ എല്ലാം താരത്തിന് പിന്നാലെ പോകാൻ സാധ്യതയുണ്ട്.

രോഹിത് ശർമയുടെ ഏതോ ഒരു ആരാധകൻ വെറുതെ എഴുതി പ്രചരിപ്പിച്ച ട്വീറ്റ് ആണിതെന്ന് പിന്നെയാണ് ആരാധകർക്കും മനസിലായത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്