ഞങ്ങളുടെ ടീമിന്റെ പ്രകടനം ശ്രീലങ്കയിലെ രാഷ്ട്രീയക്കാരുടെ പ്രകടനത്തേക്കാൾ മികച്ചതാണ്; തുറന്നടിച്ച് ആരാധക കൂട്ടത്തിന്റെ തലവൻ

1982-ൽ ഇംഗ്ലണ്ടിനെതിരായ അവരുടെ ആദ്യ ടെസ്റ്റ് മുതൽ ശ്രീലങ്കൻ മത്സരങ്ങളിൽ ക്രിക്കറ്റ് ഭ്രമമുള്ള പെർസി അബേശേഖര സ്ഥിരം സാന്നിധ്യമാണ് – രാജ്യത്തിന്റെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് പോലും അദ്ദേഹത്തെ അകറ്റി നിർത്താൻ ബോർഡ് തയാറായില്ല.

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ്, ഇപ്പോൾ “അങ്കിൾ പെർസി” എന്ന് വിളിക്കപ്പെടുന്ന മനുഷ്യൻ, ശ്രീലങ്കൻ പതാകയും പിടിച്ച് തലസ്ഥാനമായ കൊളംബോയിലെ പി. സാറാ ഓവലിലെ പിച്ചിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ക്രിസ് തവരെയെ അകമ്പടി സേവിച്ചു.

ഇപ്പോൾ 85 വയസ്സുള്ള അദ്ദേഹം, എല്ലാ മത്സരങ്ങൾക്കു ശേഷവും, ജയിച്ചാലും തോറ്റാലും ടീമിനെ അനുഗമിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ ഗ്രൗണ്ടിലേക്ക് അനുവദിച്ചത് മുതൽ, ഒരു മത്സരവും മുടക്കാതെ തന്നെ കാണാൻ ശ്രമിക്കാറുണ്ട്.

തന്റെ ദേശീയ ടീമിന്റെ ആവേശകരമായ പിന്തുണക്കാരനായിരിക്കുമ്പോൾ, അദ്ദേഹം എതിരാളികളോട് പെരുമാറുന്ന ബഹുമാനത്തിന് പേരുകേട്ടതാണ് – ചില ടീമുകളുടെ ആരാധകരും അവരുടെ കളിക്കാരും സ്ലെഡ്ജിങ് ചെയ്യുമ്പോഴാണെന്ന് ഓർക്കണം,

ശ്രീലങ്കയിലെ രാഷ്ട്രിയവും സാമ്പത്തികവുമായ പ്രതിസന്ധി കാണുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ;

“ഞങ്ങളുടെ ടീമിന്റെ പ്രകടനം ശ്രീലങ്കയിലെ രാഷ്ട്രീയക്കാരുടെ പ്രകടനത്തേക്കാൾ മികച്ചതാണ്,” അബേശേഖര പറഞ്ഞു. “ഒരു രാഷ്ട്രീയക്കാരനും ഈ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്താൻ പോള് കഴിയില്ല,” അദ്ദേഹം AFP-യോട് പറഞ്ഞു. “അവർ രാഷ്ട്രീയക്കാരല്ല, അവർ ഭ്രാന്തന്മാരാണ്.”

“ഞാൻ രാഷ്ട്രീയത്തെ വെറുക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ